Tuesday, August 22, 2023

 മലയാളം മാഷ് 

 മലയാളം മാഷിനെ കാണാനെത്തുന്നവർക്ക് സുസ്വാഗതം . ഭാഷാപഠനത്തിനു സഹായകമായ വിഭവങ്ങൾ കിട്ടുന്നില്ലെന്ന അദ്ധ്യാപകരുടെ / വിദ്യാർത്ഥികളുടെ പരിദേവനങ്ങൾക്കുള്ള ഒരേയൊരു മറുപടിയാണ്  "മലയാളം മാഷ് ബ്ലോഗ്" . വിവിധ സിലബസ്സുകളിൽ  പഠിച്ചു വരുന്ന കുട്ടികളെ , അവരെ സുസജ്ജരാക്കുന്ന അദ്ധ്യാപകരെ, മക്കളുടെ പഠനത്തിൽ ബദ്ധശ്രദ്ധരായ രക്ഷിതാക്കളെ , ഭാഷാസാഹിത്യകുതുകികളെ  സാഹിത്യലോകത്തേക്കു കൈ പിടിച്ചുയർത്താനുള്ള ഒരെളിയ ശ്രമം മാത്രമാണ് ഈ ബ്ലോഗ് .

        ലിങ്ൿ (malayalamjenumash.blogspot.com )   ക്ലിക്കു ചെയ്ത്     മൊബൈലിലൂടെ ബ്ലോഗിലേക്കു വരുന്നവർ  തുറന്നു വരുന്ന പേജിന്റെ ചുവടേ കാണുന്ന "വ്യൂ വെബ് വേർഷൻ" ക്ലിക്കു ചെയ്താൽ "മലയാളം മാഷി"ന്റെ പൂമുഖത്തെത്തും . അവിടെ എൽ പി/ യു പി/ എച്ച് എസ്    എന്നിങ്ങനെ...നിരവധി ലിങ്കുകൾ കാണാം . അവനവനവനു വേണ്ട ലിങ്കു ക്ലിക്ക് ചെയ്താൽ "4.7.11. കുമാരനാശാൻ "പോലുള്ള കുറേ ലിങ്കുകൾ  കാണാം  ( ഈ സം ഖ്യകൾ അതതു ക്ലാസ്സിനെയാണു സുചിപ്പിക്കുന്നത് . ഇവിടെ 4 , 7, 11 ക്ലാസ്സുകളിൽ കുമാരനാശാന്റെ പാഠങ്ങളുണ്ടെന്നർത്ഥം ) 

  ആവശ്യമുള്ള സാഹിത്യകാരന്റെ ലിങ്ൿ ക്ലിക്ക് ചെയ്താൽ അദ്ദേഹവുമായി ബന്ധപ്പെട്ട നിരവധി ദൃശ്യ ശബ്ദ ഫയലുകൾ തുറന്നു വരും . ഓരോ ഫോൾഡറും അതേപടി ഡൌൺ ലോഡു ചെയ്ത് , കമ്പ്യൂട്ടറിൽ സേവ് ചെയ്യാം . ഓരോ ഫോൾഡറിനകത്തും ഒരു പവർ പോയിന്റ് പ്രസന്റ്റേഷൻ  കാണാം . ഈ പവർ പോയന്റ് തുറന്ന് സ്ലൈഡ് ഷോ കൊടുത്താൽ ലിങ്ൿ ചെയ്ത ഫയലുകൾ താനേ തുറന്നു വരും .  ആവശ്യമുള്ള ഓരോ ഫയലുകൽ മാത്രമായും ഡൌൺ ലോഡു ചെയ്യാം . 

   ഈ ബ്ലോഗിൽ കൊടുത്ത വിഭവങ്ങൾ ഒന്നും എന്റെ സ്വന്തമല്ല , നമ്മളെല്ലാവരുടേതുമാണ് . മലയാളത്തിനു വേണ്ടി മാത്രം  "മലയാളം മാഷ് ".

Saturday, June 3, 2023

ഒരു പുതുവർഷം കൂടി

ഒരു പുതുവിദ്യാഭ്യാസവർഷം കൂടി കടന്നെത്തിയിരിക്കുന്നു . പരമാവധി  പ്രവൃത്തിദിനങ്ങൾ ഫലപ്രദമായ അദ്ധ്യയനത്തിനു ലഭിക്കുന്ന വിധത്തിൽ ഏതാനും   ശനിയാഴ്ചകൾ കൂടി  ഈ വർഷം സ്കൂൾ കലണ്ടറിൽ ഇടം പിടിക്കും . ദീർഘവീക്ഷണത്തോടെ  പ്രവർത്തിച്ചതിനാൽ കാര്യമായ അപസ്വരങ്ങളൊന്നും കൂടാതെയാണ് ഈ വർഷം ആരംഭം കുറിച്ചിരിക്കുന്നത് . കാലികമായ മാറ്റങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട്  വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും  ഗുണകരമായ  വിധത്തിൽ 'മലയാളം മാഷ് "  കൂടെത്തന്നെയുണ്ടാകും .                                                                                                                                         സി ബി എസ് ഇ പാഠ്യപദ്ധതിക്കു കൂടി ഈ വർഷം പരിഗണന നല്കുന്നുണ്ട് . ഏഴാം ക്ലാസ്സു വരെയുള്ള മലയാളം പാഠാവലികൾ  പലതും നിലനില്ക്കുന്ന പശ്ചാത്തലത്തിൽ തലശ്ശേരിയിൽ നിന്നു പ്രസിദ്ധീകരിക്കുന്ന 'മധുമൊഴി "പാഠപുസ്തകപരമ്പരയാണ് ഇവിടെ അടിസ്ഥാനമാക്കുന്നത് .എൽ കെ ജി , യു കെ ജി , ഒന്ന്, രണ്ട്, മൂന്ന്, നാല് പുസ്തകങ്ങൾ ഉടൻ ഉൾപ്പെടുത്തുന്നതാണ്. പിന്നാലെ പഠനപ്രവർത്തനങ്ങളും.

Friday, January 20, 2023

മലയാളം മാഷ് 


   "  മലയാളം മാഷ് " സദാ ടീച്ചർമാർക്ക് , കുട്ടികൾക്ക് , രക്ഷിതാക്കൾക്ക് , സഹൃദയന്മാർക്ക് , ഭാഷാകുതുകികൾക്ക് ...ഒരു സഹായമായി, സൌജന്യമായി നില നില്ക്കും.        മലയാളം മാഷ് ബ്ലോഗിലുള്ള പാഠങ്ങൾ , അവയുടെ അവതരണം , സജ്ജമാക്കിയിട്ടുള്ള പഠനബോധനസഹായികൾ  .... മുതലായവയിൽ    കാലികമായ , ഗുണകരമായ എന്തെങ്കിലും മാറ്റം ആവശ്യമാണോ ?    എന്തെങ്കിലും മാറ്റം ആവശ്യമെങ്കിൽ 9446612400 എന്ന വാട്ട്സപ്പ് നമ്പറിലോ      jenumash@gmail.com എന്ന ഈ മെയിലിലോ അറിയിക്കുമെന്നു കരുതുന്നു  .ജനുമാഷ് 

Friday, October 14, 2022

  ഐ സി എസ് ഇ  പാഠ്യപദ്ധതി 


 മലയാളം മാഷ് 2022


 

       കേരളത്തിലങ്ങോളമിങ്ങോളം  സംസ്ഥാന പാഠ്യപദ്ധതിയോടൊപ്പം  ഐ സി എസ് ഇ , സി ബി എസ് ഇ  പാഠ്യപദ്ധതികളും നിലനില്ക്കുന്നുണ്ട്. അത്തരം സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കു കൂടി ഉപകാരപ്പെടുന്ന രീതിയിൽ മലയാളം മാഷ് ബ്ളോഗിൽ ആവശ്യമായ ക്രമീകരണങ്ങൾ  ഉടൻ നടപ്പിലാക്കുന്നതാണ്   . മലയാളം മാഷിന്റെ ഉദ്ദേശ്യം ഭാഷാപഠനം ആസ്വാദ്യമാക്കുക എന്നുള്ളതാണ് . വിദ്യാർത്ഥികളുടെ , അദ്ധ്യാപകരുടെ പൊതുജനങ്ങളുടെ നിസ്സീമമായ സഹകരണം തുടർന്നും പ്രതീക്ഷിക്കുന്നു.

Sunday, September 18, 2022

 മലയാളം മാഷ് 


               മലയാളം മാഷ് ബ്ലോഗ് നിലവിൽ ശ്രദ്ധയൂന്നുന്നത് കേരള സംസ്ഥാനസിലബസ്സിൽ പഠിച്ചു വരുന്ന വിദ്യാർത്ഥികളേയും അവരുമായി ബന്ധപ്പെടുന്ന പൊതുസമൂഹത്തേയുമാണ് . അടുത്തിടെ സി ബി എസ് ഇ കലോൽസവവുമായി ബന്ധപ്പെട്ട്  ഒരു സമീപജില്ലയിൽ  ചെന്നപ്പോഴാണ്  ആ വിദ്യാർത്ഥികൾ നേരിടുന്ന പ്രയാസം ശ്രദ്ധയില്പ്പെട്ടത് .

                    "മൂസ്സാമ്പൂരിമാർക്കിടയിൽപ്പെട്ട അപ്ഫനെപ്പോലെ " ഒതുങ്ങിപ്പോകേണ്ടി വരുന്ന "മലയാളം"  . അവിടെ പരിചയപ്പെട്ട ചില വിദ്യാർത്ഥികളാണ്  മലയാളം മാഷിനെ സി ബി എസ് ഇ    സിലബസ്സിലേക്കു കടന്നു ചെല്ലാൻ പ്രേരിപ്പിച്ചത്  .അവർക്കൊരു  സഹായമെന്ന നിലയിൽ നിലവിലുള്ള സി ബി എസ് ഇ പാഠ്യപദ്ധതിയനുസരിച്ചുള്ള  പാഠങ്ങളും അവ വിനിമയം ചെയ്യാനാവശ്യമായ പഠന ബോധനസാമഗ്രികളും മലയാളം മാഷിൽ ഉൾപ്പെടുത്താനുള്ള ശ്രമം ആരംഭിച്ചിരിക്കുന്നു എന്ന വിവരം സസന്തോഷം പങ്കു വയ്ക്കുന്നു.

                           ഏവരുടേയും   സഹായസഹകരണങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നു.                                                                      ജനുമാഷ്

Sunday, August 7, 2022

വൃഷ്ടിമാസങ്ങൾ

 "എട്ടുമാസവും പ്രവർത്തിക്കിലേ പുനരതി-

വൃഷ്‌ടിമാസങ്ങൾ നാലും സുഖമായ്‌ വസിക്കാവൂ.

യൗവനത്തിങ്കൽ പ്രവർത്തിച്ചർത്ഥമാർജ്ജിക്കിലേ

ചൊവ്വോടേ വാർദ്ധക്യത്തിൽ സുഖിച്ചുവസിക്കാവൂ.

ജീവപര്യന്തം പ്രവർത്തിക്കിലേ മരിച്ചാലും

ദേവലോകാദികളിൽ സ്വൈരമായ്  വസിക്കാവൂ."

              എഴുത്തച്ഛന്റെ മഹാഭാരതത്തിലെ വിദുരവാക്യം . മനുഷ്യശിശു- പ്രപഞ്ചത്തിൽ ഏതു ജീവജാലവുമായി താരതമ്യം ചെയ്താലും ഏറ്റവും നീണ്ട നിസ്സഹായാവസ്ഥയുള്ള ജീവി. ഏറ്റവുമധികം  പരാശ്രയം വേണ്ടവൻ . ഏറ്റവുമധികം കർമ്മശേഷിയുള്ളവൾ. ഏറ്റവുമധികം സാദ്ധ്യതകളുള്ളവർ . ഈ നീണ്ട പരാശ്രയകാലം  നാളേയ്ക്കുള്ള തയ്യാറെടുപ്പിനുപയോഗിക്കണം . അദ്ധ്വാനിക്കാനവസരമുള്ള എട്ടു മാസവും ജോലി ചെയ്താലേ നാലുമാസം നീളുന്ന മഴക്കാലം സ്വസ്ഥമായിക്കഴിയാനാകൂ. ആരോഗ്യവും ഉൽസാഹവുമുള്ള യൌവ്വനകാലം നന്നായി അദ്ധ്വാനിച്ച് അർത്ഥം നേടിയാലേ വാർദ്ധക്യം അല്ലലില്ലാത്തതാകൂ . ആയുഷ്ക്കാലം മൊത്തം ധർമ്മനിരതനായി കർമ്മം ചെയ്താലേ  സ്വൈരമായ പരലോകങ്ങളുണ്ടാകൂ .നാളെകൾ....  സുഖമാകണമെങ്കിൽ ഇന്ന് നന്നായി അദ്ധ്വാനിച്ചേ പറ്റൂ. 

           നമുക്കിതു മഴക്കാലം .ജില്ലാകലക്ടർ അവധി പ്രഖ്യാപിക്കുന്നത് സംഭവിക്കാനിടയുള്ള  കഷ്ടനഷ്ടങ്ങളുടെ വലിപ്പം കുറയ്ക്കാനാണ്. ക്ലാസ്സിൽ ചെന്നു പഠിക്കുന്നതിലെത്രയോ കൂടുതൽ ഇന്നത്തെക്കാലം നമുക്കു വീട്ടിലിരുന്നു പഠിക്കാം. അതിനുള്ള മനസ്സു വേണമെന്നു മാത്രം .

 കടമ്മനിട്ട പാടിയതു പോലെ .....കണ്ണിലെപ്പൊഴും കത്തിജ്വലിക്കുമുൾ

                                           ക്കണ്ണു വേണമണയാത്ത കണ്ണ്. "                                           കണ്ണൂ തുറന്നു നോക്കിയാൽ "മലയാളം മാഷ് "ബ്ലോഗ് കണ്മുന്നിലെത്തും "malayalamjenumash.blogspot.com " ഏവർക്കും വായനയുടെ പഠനത്തിന്റെ സമൃദ്ധവർഷം ആശംസിക്കുന്നു.