തുടർസാക്ഷരതാപാഠങ്ങൾ

 തുടർസാക്ഷരതാപരിപാടി 

  കേരള സർക്കാരിന്റെ നേതൃത്വത്തിൽ സംസ്ഥാന സാക്ഷരത മിഷൻ നടത്തിവരുന്ന പരിപാടിയാണ് തുല്യതാ പരിപാടി. സംസ്ഥാന സാക്ഷരതാമിഷന്റെ നേതൃത്വത്തിൽ നടന്നുവരുന്ന ബഹുമുഖ തുടർവിദ്യാഭ്യാസ പദ്ധതികളിൽ ശ്രദ്ധേയവും ജനകീയവുമാണ് തുല്യതാ പരിപാടി. ഔപചാരിക വിദ്യാഭ്യാസം നേടാൻ അവസരം ലഭിക്കാത്തവരും സാമൂഹിക-സാമ്പത്തിക കാരണങ്ങളാൽ ഇടയ്ക്കുവച്ച് പഠനം നിർത്തേണ്ടി വ  ന്നവരുമായ ആളുകൾക്ക് വിദ്യാഭ്യാസത്തിന്റെ ഗുണഫലങ്ങൾ ലഭ്യമാക്കാനുള്ള ഒരു സംരംഭമാണിത്. ഔപചാരികമായ  നാല്, ഏഴ്, പത്ത്, ഹയർസെക്കൻഡറി കോഴ്‌സുകൾക്ക് തുല്യമായ പഠന കോഴ്‌സുകളാണ് സാക്ഷരതാമിഷൻ ഇപ്പോൾ നടപ്പാക്കി വരുന്നത്.  

നാലാം തരം തുല്യത

15നും 45നും മധ്യേ പ്രായമുള്ളവർക്ക് പഠിക്കാം.ഡയറ്റിന്റെ നേതൃത്വത്തിൽ പരിശീലനം കിട്ടിയ പ്രേരക് മാരും ഇൻസ്ട്രക്ടർമാരുമാണ് ക്ലാസുകൾക്ക് നേതൃത്വം നൽകുത്. മലയാളം, ഇംഗ്ലീഷ്, നമ്മളും നമുക്കുചുറ്റും, കണക്ക് എീ വിഷയങ്ങളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്  .കോഴ്‌സ് ദൈർഘ്യം ആറു മാസം. പരീക്ഷയിൽ വിജയിക്കുവർക്ക് തുല്യതാ സർട്ടിഫിക്കറ്റ് നൽകും.വിജയികൾക്ക് സാക്ഷരതാ മിഷൻ നടത്തുന്ന   ഏഴാം തരം തുല്യതയിൽ ചേരാം. 

ഏഴാം തരം തുല്യത

     നാലാം ക്ലാസ് തുല്യത പാസായവർ, ഇടയ്ക്കുവച്ച് പഠനം നിർത്തിയവർ, 5, 6, 7 ക്ലാസുകളിൽ നിന്നു   കൊഴിഞ്ഞുപോയവർ  എന്നിവർക്കു വേണ്ടിയാണ് ഏഴാംതരം തുല്യതാ പരിപാടി. നിശ്ചിത പ്രായപരിധി നിഷ്‌കർഷിക്കുന്നി   ല്ലെങ്കിലും 15-45 പ്രായക്കാർക്കാണ് മുൻഗണന.   എട്ടു  മാസം ദൈർഘ്യമുള്ള ഈ കോഴ്‌സിൽ മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സാമൂഹ്യശാസ്ത്രം, അടിസ്ഥാന ശാസ്ത്രം, ഗണിതം എിങ്ങനെ ആറ് വിഷയങ്ങൾ 

പത്താം തരം തുല്യത

 ഔപചാരിക വിദ്യാഭ്യാസം മുടങ്ങിയവർക്ക് പൊതുവിദ്യാഭ്യാസത്തിലേക്ക് ഒരു മടക്കയാത്രയ്ക്ക് അവസരമൊരുക്കുന്ന ഈ കോഴ്സിന്റെ ദൈർഘ്യം 10 മാസ (185 മണിക്കൂർ)മാണ് .അതത് വിഷയങ്ങളിൽ ബി.എഡ്. യോഗ്യതയുള്ള സർവീസിലുള്ളവരും റിട്ടയർ ചെയ്തവരുമായ അധ്യാപകരാണ് ക്ലാസുകൾക്കു നേതൃത്വം നൽകുത്. 

പന്ത്രണ്ടാം ക്ലാസ് തുല്യത

ഹയർ സെക്കഡറി തുല്യതാ കോഴ്‌സ് നടത്തുന്ന  ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് കേരളം. സംസ്ഥാന സാക്ഷരതാമിഷന്റെ പത്താംതരം തുല്യതാ കോഴ്‌സ് പാസായവർക്കും,സ്‌കൂളുകളിൽ നിന്നു  കൊഴിഞ്ഞുപോയവർക്കും, ഉയർന്ന  പ്രായപരിധിയുള്ളവർക്കും ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സിൽ ചേരാം.മാനവിക വിഷയങ്ങളായ ഹ്യുമാനിറ്റീസ്, കോമേഴ്‌സ് ഗ്രൂപ്പുകളാണ് ഇപ്പോൾ ഉൾപ്പെടുത്തിയിട്ടുള്ളത്. എസ്.സി.ഇ.ആർ.ടി.യുടെ അക്കാദമിക് സഹകരണത്തോടെ പരിചയസമ്പരായ അധ്യാപകരുടെയും അനൗപചാരിക വിദ്യാഭ്യാസ വിദഗ്ദ്ധരുടെയും മേൽനോട്ടത്തിലാണ് പുസ്തകം തയ്യാറാക്കുന്നത്. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, ഇക്കണോമിക്‌സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, ഗാന്ധിയൻ സ്റ്റഡീസ്, അക്കൗണ്ടൻസി, ബിസിനസ് സ്റ്റഡീസ് എിങ്ങനെ 10 വിഷയങ്ങളിലായി 13 പുസ്തകമാണ് തയ്യാറാക്കുന്നത്. 


പത്താംതരം തുല്യത

 സമ്പൂർണ്ണ പത്താംതരം തുല്യത നേടിയ ജില്ല എന്ന  അംഗീകാരത്തിനായുള്ള കഠിനശ്രമത്തിലാണ് കണ്ണൂർ  . പഠിതാക്കൾക്കും മലയാളം പഠിപ്പിക്കാനൊരുങ്ങുന്നവർക്കും    ഒരു ചെറിയ സഹായം ഈ പേജിൽ ലഭിക്കുന്നതാണ് .

യൂനിറ്റ് 1

യൂനിറ്റ് 2

1. എഴുത്തച്ഛൻ

2 സാറാ ജോസഫ്



ആദ്യാക്ഷരങ്ങൾ ( വിഡിയോ )

 
 



https://drive.google.com/open?id=1Jw2Sj2DnMTtBNOl54MRBpLxdHqqCx_Y9














































































































































































































































































































No comments:

Post a Comment