മലയാളം മാഷ്
മലയാളം മാഷ് ബ്ലോഗ് നിലവിൽ ശ്രദ്ധയൂന്നുന്നത് കേരള സംസ്ഥാനസിലബസ്സിൽ പഠിച്ചു വരുന്ന വിദ്യാർത്ഥികളേയും അവരുമായി ബന്ധപ്പെടുന്ന പൊതുസമൂഹത്തേയുമാണ് . അടുത്തിടെ സി ബി എസ് ഇ കലോൽസവവുമായി ബന്ധപ്പെട്ട് ഒരു സമീപജില്ലയിൽ ചെന്നപ്പോഴാണ് ആ വിദ്യാർത്ഥികൾ നേരിടുന്ന പ്രയാസം ശ്രദ്ധയില്പ്പെട്ടത് .
"മൂസ്സാമ്പൂരിമാർക്കിടയിൽപ്പെട്ട അപ്ഫനെപ്പോലെ " ഒതുങ്ങിപ്പോകേണ്ടി വരുന്ന "മലയാളം" . അവിടെ പരിചയപ്പെട്ട ചില വിദ്യാർത്ഥികളാണ് മലയാളം മാഷിനെ സി ബി എസ് ഇ സിലബസ്സിലേക്കു കടന്നു ചെല്ലാൻ പ്രേരിപ്പിച്ചത് .അവർക്കൊരു സഹായമെന്ന നിലയിൽ നിലവിലുള്ള സി ബി എസ് ഇ പാഠ്യപദ്ധതിയനുസരിച്ചുള്ള പാഠങ്ങളും അവ വിനിമയം ചെയ്യാനാവശ്യമായ പഠന ബോധനസാമഗ്രികളും മലയാളം മാഷിൽ ഉൾപ്പെടുത്താനുള്ള ശ്രമം ആരംഭിച്ചിരിക്കുന്നു എന്ന വിവരം സസന്തോഷം പങ്കു വയ്ക്കുന്നു.
ഏവരുടേയും സഹായസഹകരണങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നു. ജനുമാഷ്
No comments:
Post a Comment