Saturday, June 3, 2023

ഒരു പുതുവർഷം കൂടി

ഒരു പുതുവിദ്യാഭ്യാസവർഷം കൂടി കടന്നെത്തിയിരിക്കുന്നു . പരമാവധി  പ്രവൃത്തിദിനങ്ങൾ ഫലപ്രദമായ അദ്ധ്യയനത്തിനു ലഭിക്കുന്ന വിധത്തിൽ ഏതാനും   ശനിയാഴ്ചകൾ കൂടി  ഈ വർഷം സ്കൂൾ കലണ്ടറിൽ ഇടം പിടിക്കും . ദീർഘവീക്ഷണത്തോടെ  പ്രവർത്തിച്ചതിനാൽ കാര്യമായ അപസ്വരങ്ങളൊന്നും കൂടാതെയാണ് ഈ വർഷം ആരംഭം കുറിച്ചിരിക്കുന്നത് . കാലികമായ മാറ്റങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട്  വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും  ഗുണകരമായ  വിധത്തിൽ 'മലയാളം മാഷ് "  കൂടെത്തന്നെയുണ്ടാകും .                                                                                                                                         സി ബി എസ് ഇ പാഠ്യപദ്ധതിക്കു കൂടി ഈ വർഷം പരിഗണന നല്കുന്നുണ്ട് . ഏഴാം ക്ലാസ്സു വരെയുള്ള മലയാളം പാഠാവലികൾ  പലതും നിലനില്ക്കുന്ന പശ്ചാത്തലത്തിൽ തലശ്ശേരിയിൽ നിന്നു പ്രസിദ്ധീകരിക്കുന്ന 'മധുമൊഴി "പാഠപുസ്തകപരമ്പരയാണ് ഇവിടെ അടിസ്ഥാനമാക്കുന്നത് .എൽ കെ ജി , യു കെ ജി , ഒന്ന്, രണ്ട്, മൂന്ന്, നാല് പുസ്തകങ്ങൾ ഉടൻ ഉൾപ്പെടുത്തുന്നതാണ്. പിന്നാലെ പഠനപ്രവർത്തനങ്ങളും.

No comments:

Post a Comment