Thursday, June 6, 2024

 4.7.9.10. കുമാരനാശാൻ

 

 പുതുക്കിയ പാഠപുസ്തകത്തിലെ പാഠഭാഗങ്ങൾക്കാവശ്യമായ ദൃശ്യശബ്ദഫയലുകൾ സഹിതം "മലയാളം മാഷ് ബ്ലോഗ്" അപ്ഡേറ്റ് ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു. ഒൻപതാം ക്ലാസ്സിലെ "സുകൃതഹാരങ്ങൾ" എന്ന ആശാന്റെ പാഠം വിനിമയം ചെയ്യാനാവശ്യമായ എല്ലാ വിഭവങ്ങളും ബ്ലോഗിലെത്തിയിരിക്കുന്നു. പാഠങ്ങൾ സമഗ്രമായോ ഓരോ ഫയലുകൾ പ്രത്യേകമായോ ഡൌൺലോഡു ചെയ്യാൻ സാധിക്കുന്നതാണ്. നമ്മുടെ കുട്ടികളുടെ പഠനവും അദ്ധ്യാപകരുടെ പഠിപ്പിക്കലും രക്ഷിതാക്കളുടെ ഇടപെടലുകളും ആസ്വാദനപ്രധാനവും ആനന്ദകരവുമാകട്ടെ. 

      നിർദ്ദേശങ്ങളായോ അഭിപ്രായങ്ങളായോ  എന്തെങ്കിലും  നല്കാനുണ്ടെങ്കിൽ 9446612400 എന്ന വാട്ട്സപ്പ് /ടെലഗ്രാം നമ്പറും  jenumash@gmail.com എന്ന ഇ മെയിൽ വിലാസവും ഉപയോഗിക്കുമല്ലോ ?

     നമ്മുടെ മക്കൾ - അവരാണ് രാഷ്ട്രത്തിന്റെ സമ്പത്ത് .

Monday, June 3, 2024

 നവവൽസരാശംസകൾ


   പുതിയ  വിദ്യാഭ്യാസവർഷം പിറന്നു. പുത്തൻ പാഠപുസ്തകങ്ങളുമായി  പുതുപുത്തൻ ആശയങ്ങളും സുഹൃത്തുക്കളുമായി കടന്നുവരുന്ന നവമുകുളങ്ങൾക്ക്" മലയാളം മാഷി" ന്റെ സ്വാഗതം . 

    പുതിയ പാഠപുസ്തങ്ങൾ ബ്ലോഗിൽ ലഭിക്കുന്നതാണ് . ഓരോ പാഠത്തിനും ആവശ്യമായ അധികപഠനസാമഗ്രികൾ ഒന്നൊന്നായി വന്നുകൊണ്ടിരിക്കും . ഏവർക്കും നവവിദ്യാലയവർഷം ഹൃദ്യമാകട്ടെ ..

1.മലയാളം ക്ലാസ്സ് 1

2..മലയാളം ക്ലാസ്സ് 3.

3 മലയാളം ക്ലാസ്സ് 5 എ ടി

4.മലയാളം ക്ലാസ്സ് 5 ബി ടി

5 മലയാളം ക്ലാസ്സ് 7 എ ടി

6 മലയാളം ക്ലാസ്സ് 7 ബി ടി

7.മലയാളം ക്ലാസ്സ് 9 എ ടി

8..മലയാളം ക്ലാസ്സ് 9 ബി ടി.

Sunday, April 28, 2024

മധുമൊഴി - മലയാളം


                                                         സി ബി എസ് ഇ  സിലബസ്സിൽ മലയാളം പഠിക്കുന്ന വിദ്യാർത്ഥികൾക്കായി മലബാർ എഡ്യൂക്കേഷണൽ റിസർച്ച് സെന്റർ ( M E R C ) തലശ്ശേരി മധുമൊഴി മലയാളം പാഠപുസ്തകങ്ങളൊരുക്കുന്നു. 

എൽ കെ ജി മുതൽ എട്ടാം ക്ലാസ്സ് വരെയുള്ള പുസ്തകങ്ങളാണ് തയ്യാറാകുന്നത്. എൽ കെ ജി , യു കെ ജി, ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്  ക്ലാസ്സുകളിലേയ്ക്കാവശ്യമായ പുസ്തകങ്ങൾ ഇപ്പോൾ ലഭ്യമാണ്. ആറ്, ഏഴ്, എട്ട് ക്ലാസ്സിലെ പുസ്തകങ്ങൾ അച്ചടിയിലാണ്.

     ഭാഷയ്ക്കും സാഹിത്യത്തിനും പ്രാധാന്യം നല്കി തയ്യാറാക്കിയിരിക്കുന്ന ഈ പുസ്തകങ്ങളോടൊപ്പം അദ്ധ്യാപക കൈപ്പുസ്ത്കവും മുഴുവൻ സമയ  ഓൺലൈൻ സഹായവും ലഭ്യമാണ്.

  കണ്ണൂർ മുൻ വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീ എം കെ രാജു , വിരമിച്ച ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ, മികച്ച അധ്യാപകപരിശീലകർ എന്നിവരാണ് പുസ്തകത്തിന്റെ അണിയറയിലുള്ളത്.


  പാഠപുസ്തകത്തിന്റെ ഉള്ളടക്കം  സംബന്ധിച്ച വിശദാംശങ്ങൾ" മലയാളം മാഷ് ബ്ലോഗി"ൽ  നല്കിയിട്ടുണ്ട്. 

പുസ്തകം സംബന്ധിച്ച അന്വേഷണങ്ങൾക്ക്-9847010256, 87145640039, 9744599662 നമ്പരുകളിൽ ബന്ധപ്പെടാം.




Thursday, November 9, 2023

 കെ ടെറ്റ് , പി എസ് സി  പോലുള്ള പരീക്ഷകൾക്കു തയ്യാറെടുക്കുന്ന ചങ്ങാതിമാർക്കും അവർക്കു മാരഗനിർദ്ദേശം നല്കുന്നവർക്കും ഭാഷാകുതുകികൾക്കും ഗുണകരമായ രീതിയിൽ മലയാളം മാഷ് ബ്ലോഗിൽ ഒരു പുതിയ പേജ് തുടങ്ങുന്നു.

   സൃഷ്ടിപരമായ നിർദ്ദേശങ്ങൾ സഹർഷം സ്വാഗതം ചെയ്യുന്നു .

I .മലയാളം ഗൂഗിൾ ഷീറ്റ് മാതൃകാചോദ്യങ്ങൾ.

   1. K TET .Mal .01/23. .   https://docs.google.com/forms/d/e/1FAIpQLSej78no4bnJYiYPUhKCP9By-syfkneNzxKcf4KcKn-uVElctg/viewform?usp=sharing

Wednesday, September 6, 2023

ഇന്ന് ശ്രീകൃഷ്ണജയന്തി

      ഇന്നലെ  സെപ്റ്റംബർ 5 ന് ഇന്ത്യ ദേശീയ  അദ്ധ്യാപകദിനം  ആചരിച്ചു. ഇന്ന് അഷ്ടമിരോഹിണി പൊതു അവധി .ഇനി ഇതേ മാസം 22 ഉം  27 ഉം  പൊതു അവധികളാണ് . ഏതാനും മഴക്കാല അവധികൾ കൂടി പരിഗണിച്ചാൽ  ഇനിയുള്ള കാലം വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും തിരക്കുള്ളതാകാതെ വയ്യ. വിദ്യാർത്ഥിയുടെ പഠനഭാരം ലഘൂകരിക്കുക , ആസ്വദിച്ചു പഠിക്കാൻ സഹായിക്കുക, പഠിച്ചത് നില നിർത്താൻ സഹായിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് "മലയാളം മാഷ് ബ്ലോഗി"ൽ പാഠങ്ങളും അനുബന്ധപഠനസാമഗ്രികളും ഒരുക്കിയിരിക്കുന്നത് . ഏതൊരു സഹൃദയനും ഭാഷാകുതുകിക്കും ഈ പഠനവിഭവങ്ങൾ ആസ്വാദ്യമാകും. 

    പാഠപുസ്തകങ്ങളും പാഠ്യപദ്ധതിയും മാറുന്നതിനനുസരിച്ച് ആവശ്യമായ മാറ്റങ്ങൾ ബ്ലോഗിലും വരുത്തുന്നതാണ് . ഏവർക്കും നല്ലൊരു വിദ്യാഭ്യാസ വർഷം ആശംസിക്കുന്നു.

Tuesday, August 22, 2023

 മലയാളം മാഷ് 

 മലയാളം മാഷിനെ കാണാനെത്തുന്നവർക്ക് സുസ്വാഗതം . ഭാഷാപഠനത്തിനു സഹായകമായ വിഭവങ്ങൾ കിട്ടുന്നില്ലെന്ന അദ്ധ്യാപകരുടെ / വിദ്യാർത്ഥികളുടെ പരിദേവനങ്ങൾക്കുള്ള ഒരേയൊരു മറുപടിയാണ്  "മലയാളം മാഷ് ബ്ലോഗ്" . വിവിധ സിലബസ്സുകളിൽ  പഠിച്ചു വരുന്ന കുട്ടികളെ , അവരെ സുസജ്ജരാക്കുന്ന അദ്ധ്യാപകരെ, മക്കളുടെ പഠനത്തിൽ ബദ്ധശ്രദ്ധരായ രക്ഷിതാക്കളെ , ഭാഷാസാഹിത്യകുതുകികളെ  സാഹിത്യലോകത്തേക്കു കൈ പിടിച്ചുയർത്താനുള്ള ഒരെളിയ ശ്രമം മാത്രമാണ് ഈ ബ്ലോഗ് .

        ലിങ്ൿ (malayalamjenumash.blogspot.com )   ക്ലിക്കു ചെയ്ത്     മൊബൈലിലൂടെ ബ്ലോഗിലേക്കു വരുന്നവർ  തുറന്നു വരുന്ന പേജിന്റെ ചുവടേ കാണുന്ന "വ്യൂ വെബ് വേർഷൻ" ക്ലിക്കു ചെയ്താൽ "മലയാളം മാഷി"ന്റെ പൂമുഖത്തെത്തും . അവിടെ എൽ പി/ യു പി/ എച്ച് എസ്    എന്നിങ്ങനെ...നിരവധി ലിങ്കുകൾ കാണാം . അവനവനവനു വേണ്ട ലിങ്കു ക്ലിക്ക് ചെയ്താൽ "4.7.11. കുമാരനാശാൻ "പോലുള്ള കുറേ ലിങ്കുകൾ  കാണാം  ( ഈ സം ഖ്യകൾ അതതു ക്ലാസ്സിനെയാണു സുചിപ്പിക്കുന്നത് . ഇവിടെ 4 , 7, 11 ക്ലാസ്സുകളിൽ കുമാരനാശാന്റെ പാഠങ്ങളുണ്ടെന്നർത്ഥം ) 

  ആവശ്യമുള്ള സാഹിത്യകാരന്റെ ലിങ്ൿ ക്ലിക്ക് ചെയ്താൽ അദ്ദേഹവുമായി ബന്ധപ്പെട്ട നിരവധി ദൃശ്യ ശബ്ദ ഫയലുകൾ തുറന്നു വരും . ഓരോ ഫോൾഡറും അതേപടി ഡൌൺ ലോഡു ചെയ്ത് , കമ്പ്യൂട്ടറിൽ സേവ് ചെയ്യാം . ഓരോ ഫോൾഡറിനകത്തും ഒരു പവർ പോയിന്റ് പ്രസന്റ്റേഷൻ  കാണാം . ഈ പവർ പോയന്റ് തുറന്ന് സ്ലൈഡ് ഷോ കൊടുത്താൽ ലിങ്ൿ ചെയ്ത ഫയലുകൾ താനേ തുറന്നു വരും .  ആവശ്യമുള്ള ഓരോ ഫയലുകൽ മാത്രമായും ഡൌൺ ലോഡു ചെയ്യാം . 

   ഈ ബ്ലോഗിൽ കൊടുത്ത വിഭവങ്ങൾ ഒന്നും എന്റെ സ്വന്തമല്ല , നമ്മളെല്ലാവരുടേതുമാണ് . മലയാളത്തിനു വേണ്ടി മാത്രം  "മലയാളം മാഷ് ".

Saturday, June 3, 2023

ഒരു പുതുവർഷം കൂടി

ഒരു പുതുവിദ്യാഭ്യാസവർഷം കൂടി കടന്നെത്തിയിരിക്കുന്നു . പരമാവധി  പ്രവൃത്തിദിനങ്ങൾ ഫലപ്രദമായ അദ്ധ്യയനത്തിനു ലഭിക്കുന്ന വിധത്തിൽ ഏതാനും   ശനിയാഴ്ചകൾ കൂടി  ഈ വർഷം സ്കൂൾ കലണ്ടറിൽ ഇടം പിടിക്കും . ദീർഘവീക്ഷണത്തോടെ  പ്രവർത്തിച്ചതിനാൽ കാര്യമായ അപസ്വരങ്ങളൊന്നും കൂടാതെയാണ് ഈ വർഷം ആരംഭം കുറിച്ചിരിക്കുന്നത് . കാലികമായ മാറ്റങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട്  വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും  ഗുണകരമായ  വിധത്തിൽ 'മലയാളം മാഷ് "  കൂടെത്തന്നെയുണ്ടാകും .                                                                                                                                         സി ബി എസ് ഇ പാഠ്യപദ്ധതിക്കു കൂടി ഈ വർഷം പരിഗണന നല്കുന്നുണ്ട് . ഏഴാം ക്ലാസ്സു വരെയുള്ള മലയാളം പാഠാവലികൾ  പലതും നിലനില്ക്കുന്ന പശ്ചാത്തലത്തിൽ തലശ്ശേരിയിൽ നിന്നു പ്രസിദ്ധീകരിക്കുന്ന 'മധുമൊഴി "പാഠപുസ്തകപരമ്പരയാണ് ഇവിടെ അടിസ്ഥാനമാക്കുന്നത് .എൽ കെ ജി , യു കെ ജി , ഒന്ന്, രണ്ട്, മൂന്ന്, നാല് പുസ്തകങ്ങൾ ഉടൻ ഉൾപ്പെടുത്തുന്നതാണ്. പിന്നാലെ പഠനപ്രവർത്തനങ്ങളും.