Monday, January 31, 2022

 07.10. സുകുമാർ അഴീക്കോട് 


" കാലമിന്നു കലിയുഗമല്ലയോ 

ഭാരതമിപ്രദേശവുമല്ലയോ ..." എന്നു പൂന്താനം പാടി. 

   എന്തു പറഞ്ഞു ? എന്നതിനേക്കാൾ ആരു പറഞ്ഞു? എന്നു നോക്കുന്ന കാലമാണിത്. തനിക്കിഷ്ടപ്പെടാത്തത് എത്രശരിയായിരുന്നാലും ആരും പറയാൻ പാടില്ലെന്ന വാശി പലരിലും കൂടിക്കൂടി വരികയാണ് .റഹീക്ക് അഹമ്മദും എം എൻ കാരശ്ശേരിയുമെല്ലാം വിചാരണ ചെയ്യപ്പെടുന്നത് നാം അനുദിനം കണ്ടു കൊണ്ടിരിക്കുന്നു. സുകുമാർ അഴീക്കോടുമായി കാരശ്ശേരി മാഷു നടത്തിയ അഭിമുഖം , പത്രനീതിയെ പറ്റി അഴീക്കോടു മാഷു തയ്യാറാക്കിയ ലേഖനം ഇവ വിശദമായി പരിചയപ്പെടാൻ  വേണ്ടതെല്ലാം" മലയാളം മാഷ്" ബ്ലോഗിൽ.malayalamjenumash.blogspot.com

Friday, January 28, 2022

 12. മാപ്പിളപ്പാട്ടിലെ കേരളീയത ( എം എൻ കാരശ്ശേരി )

   അറബി  മലയാളം സമ്പർക്കത്തിന്റെ സമ്മോഹനമായ ഉല്പ്പന്നം - മാപ്പിളപ്പാട്ടുകൾ . മാപ്പിളപ്പാട്ടുകളുടെ വശ്യത വെളിവാക്കുന്ന നിരവധി പാട്ടുകൾ സഹിതം - മാപ്പിളപ്പാട്ടിനെക്കുറിച്ച് അറിയേണ്ടതെല്ലാം - മലയാളം മാഷിൽ "malayalamjenumash.blogspot.com "

Saturday, January 22, 2022

 11. മൽസ്യം - ടി പി രാജീവൻ 

പതിനൊന്നാം ക്ലാസ്സിലെ മൽസ്യം ( ടി പി രാജീവൻ ) പഠിക്കാൻ പഠിപ്പിക്കാൻ വേണ്ടതെല്ലാം മലയാളം മാഷിൽ (malayalamjenumash.blogspot.com )



https://drive.google.com/drive/fold
ers/1W40O8v_DppIkxd06nqV91U4oY_IMmi-l?usp=sharing

Thursday, January 20, 2022

 09. എൻ എൻ കക്കാട്


എൻ.എൻ കക്കാട് കാ­ലാ­തി­വർ­ത്തി­യാ­യ മൂ­ല്യബോ­ധത്തി­ന്റെ­ കവി­

കാഴ്ച്ചപ്പാട്


മധു.കെ

പ്രതീക്ഷകളാണ് ജീവിതമെന്നറിഞ്ഞിട്ടും പ്രതീക്ഷകൾക്ക് ഭംഗം നേരിട്ടു കൊണ്ടിരിക്കുന്ന അഭിശപ്തമായ ഒരു ലോകത്തിലാണ് നാമിന്നു ജീവിക്കുന്നത്. വിശ്വാസരാഹിത്യം ജീവിതത്തെ പ്രതിസന്ധിയിലാക്കുക മാത്രമല്ല നിസ്സംഗമാക്കുക കൂടി ചെയ്യുന്നു. മനുഷ്യൻ സാമൂഹിക ജീവി ആയതിനാൽ അരക്ഷിതമായ ഒരു സാമൂഹികാവസ്ഥയിൽ അവന്റെ അതിജീവനം അത്യന്തം പ്രയാസകരമായ ഒരനുഭവമായിരിക്കും. മനുഷ്യന്റെ ഇത്തരം മാനസിക ഭൗതിക പ്രശ്നങ്ങളെ സ്വാംശീകരിച്ച് ഭാവനയുടെ ലോകത്തിലൂടെ സൗന്ദര്യം ചാലിച്ച് പുനരാവിഷ്കരിക്കുന്പോൾ പലപ്പോഴും അതൊരു സുന്ദരമായ കലാസൃഷ്ടിയായി മാറുന്നു. അത് നിർവ്വഹിക്കുന്ന കലാകാരന് ഉൾക്കാഴ്ചയും സർഗ്ഗാത്മകതയുമുണ്ടെങ്കിൽ അയാളൊരു മികച്ച കലാകാരനായിരിക്കും. മലയാളത്തിൽ ആ വിഭാഗത്തിൽ പെടുത്താവുന്ന ഉന്നതനായ കവിയാണ് ശ്രീ.എൻ.എൻ കക്കാട്. കൊയിലാണ്ടിക്കടുത്ത് കൂട്ടാലിടയിൽ അവിടനെല്ലൂരിൽ ജനിച്ച് കോഴിക്കോട് കർമ്മഭൂമിയായി സ്വീകരിച്ച കക്കാടിന്റെ 35 ചരമവാർഷികമാണിന്ന്.(2022 ജനുവരി 6 )

മലയാള കവിതക്ക് പുതുവഴി വെട്ടിക്കൊടുത്തവരിൽ  പ്രധാനി ആയിരുന്നു കക്കാട്. കവിത ജീവിതം തന്നെയാണെന്ന് കരുതിയിരുന്ന അദ്ദേഹം കവിതയെഴുത്ത് ലളിതമായ പ്രക്രിയയല്ലെന്ന് ശക്തമായി ഓർമ്മപ്പെടുത്തി. കലാസൃഷ്ടികൾ കാലത്തെ അതിജീവിക്കുന്പോഴാണ് മഹത്വമുള്ളവരായി തീരുന്നത്. അങ്ങനെ അതിജീവിക്കണമെങ്കിൽ അവയിൽ കാലാതിവർത്തിയായ അനുഭവങ്ങളുടെ രേഖപ്പെടുത്തലുകളുണ്ടാവണം. ഇന്നത്തെ നമ്മുടെ സന്ത്രാസങ്ങളും വ്യകുലതകളും നാലു പതിറ്റാണ്ടു മുന്പ് തന്റെ കവിതകളിലൂടെ ആവിഷ്കരിക്കാൻ കക്കാടിനു കഴിഞ്ഞുവെന്നതാണ് കക്കാടിന്റെ കവിതകളെ അനശ്വരമാക്കുന്നത്.

എൻ എൻ കക്കാടിനെക്കുറിച്ച് അറിയേണ്ടതെല്ലാം , ലഭ്യമായ കവിതകൾ സഹിതം "മലയാളം മാഷിൽ " https://drive.google.com/drive/folders/1C3N1BA3RNnPCnRyJXpcQChutAmmb0Zye?usp=sharing

Wednesday, January 19, 2022

 10. ആത്മാവിന്‍റെ വെളിപാടുകള്‍ - പെരുമ്പടവം ശ്രീധരൻ


പത്താം ക്ലാസ്സിലെ ആത്മാവിന്‍റെ വെളിപാടുകള്‍ പഠിക്കാൻ ഇനിയെങ്ങും അലയേണ്ടതില്ല , "മലയാളം മാഷി"ലേയ്ക്കു വന്നാൽ മാത്രം മതി. വേണ്ടതെല്ലാം ഇവിടുണ്ട്.

  https://drive.google.com/drive/folders/106RP621vBsqPfbT8Ptt1uTjQzmtG08kl?usp=sharing

Sunday, September 19, 2021

 മലയാളം മാഷ്  (malayalamjenumash.blogspot.com )


 സുഹൃത്തേ , 

                   ഇത് മലയാളം മാഷ് ബ്ലോഗ് . ഒന്നു മുതൽ പന്ത്രണ്ടു    വരെ ക്ലാസ്സുകളിലെ  മലയാളപാഠങ്ങൾ, അവ ഏറ്റവും മികച്ച രീതിയിൽ വിനിമയം ചെയ്യാനാവശ്യമായ പഠനവിഭവങ്ങൾ .കൈറ്റ് ,സമഗ്ര സഹായികൾ എല്ലാം ഒരു ഫോൾഡറിൽ. തികച്ചും സൌജന്യമായി .

      ഓരോ സാഹിത്യകാരന്റേയും പേരിൽ ഒരു ഫോൾഡർ. പേരിനു മുന്നിലുള്ള സംഖ്യകൾ അതതു ക്ലാസ്സിനെ കുറിക്കുന്നു.( "4.7.10.കുമാരനാശാൻ "എന്നത്    കുമാരനാശാനുമായി ബന്ധപ്പെട്ട പാഠങ്ങൾ 4. 7 . 10 ക്ലാസ്സുകളിലുണ്ടെന്നാണ്  സൂചിപ്പിക്കുന്നത് .  ) ഓരോ ഫോൾഡറിലും ഒരു പവർ പോയിന്റ് അവതരണം . പവർ പോയിന്റിൽ പഠിക്കേണ്ട പാഠങ്ങൾ, അവ പഠിപ്പിക്കാനാവശ്യമായ വിഭവങ്ങൾ.... എല്ലാം ക്രമീകരിച്ചിരിക്കുന്നു. എല്ലാ ഫയലുകളും ഡൌൺലോഡു ചെയ്ത് ഒരു ഫോൾഡറിൽത്തന്നെ സൂക്ഷിക്കുക . പവർ പോയിന്റ് ക്ലിക്ക് ചെയ്ത് മുന്നോട്ടു പോകുക . ആവശ്യമുള്ള ഫയലുകൾ താനേ തുറന്നു വരും. 

          മൊബൈലിൽ "മലയാളം മാഷ് "  ലിങ്ൿ ക്ലിക്കു ചെയ്യുന്നവർ തുറന്നു വരുന്ന ജാലകത്തിൽ താഴെക്കാണുന്ന View Web Version  ക്ലിക്ക് ചെയ്യുക . ബ്ലോഗിന്റെ പൂമുഖം തുറന്നു കിട്ടും . എൽ പി , യു.പി. എച്ച് എസ്......ക്ലിക്കു ചെയ്ത് മുന്നോട്ട് ....മുന്നോട്ട് ....

 കൂടുതലെന്തെങ്കിലും    നിർദ്ദേശങ്ങൾ /അഭിപ്രായങ്ങൾ   നല്കണമെന്നുള്ളവർ jenumash@gmail.com എന്ന ഈ മെയിലിലോ 9446612400 /9400304601 എന്നീ വാട്ട്സപ്പ് നമ്പറുകളിലോ ബന്ധപ്പെടുക.

പഠിക്കാനും പഠിപ്പിക്കാനും വേണ്ടി മാത്രം ശേഖരിച്ചവയാണ് ഇവിടെ നല്കുന്നതെല്ലാം . നിയമക്കുരുക്കുകളിലും നുലാമാലകളിലും പെടാനും പെടുത്താതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കുമല്ലോ  ? 

മികച്ച  അദ്ധ്യയനവും  ആസ്വാദനവും    അദ്ധ്യാപനവും  ആശംസിക്കുന്നു.                                                                                                                                               ജനുമാഷ് 

Friday, May 1, 2020

സുഹൃത്തേ,
               വർഷങ്ങളായി ഒരു മലയാളം മാഷ്  വിവിധകോണുകളിൽ നിന്നു തേടിപ്പിടിച്ചവയാണ്  ഇവിടെയുള്ളത്. ഇതിലുമധികം തേടിക്കിട്ടിയവരുണ്ടാകാം . (പ്രയാസമില്ലെങ്കിൽ പങ്കു വയ്ക്കുക.)
 അവശ്യമുള്ള ഫയലുകൾ ഡൌൺലോഡു ചെയ്യുക .ഓരോ ഫയലും ഡൌൺലോഡു ചെയ്ത് ഒരേ ഫോൾഡറിൽ സൂക്ഷിക്കുക.ഫോൾഡറിലെ പവർ പോയിന്റ് തുറക്കുക . സ്ലൈഡ് ഷോ കൊടുത്ത് മുന്നോട്ടു മുന്നോട്ട്. പാഠവുമായി ബന്ധപ്പെട്ട ഓഡിയോ വീഡിയോ ഫയലുകൾ ക്ലിക്ക് ചെയ്താൽ താനേ     തുറന്നു വരും. ഗ്രന്ഥകർത്താവിന്റെ പേരിനു മുന്നിലുള്ള നമ്പറുകൾ , ഏതെല്ലാം ക്ളാസ്സുകളിൽ ആവർത്തിക്കപ്പെടുന്നു എന്നു സൂചിപ്പിക്കാനാണ്.
             പഠിക്കാനും പഠിപ്പിക്കാനും വേണ്ടി മാത്രം ശേഖരിച്ചവയാണ് ഇവിടെ നല്കുന്നതെല്ലാം . നിയമക്കുരുക്കുകളിലും നുലാമാലകളിലും പെടാനും പെടുത്താതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കുമല്ലോ  ? 
          അദ്ധ്യയനവും .....അദ്ധ്യാപനവും...... ഈ മഹത്തായ ഉദ്ദേശ്യം പരിഗണിച്ചു കൊണ്ട്  വേണ്ട സഹായം ചെയ്യാൻ ഏവരും ശ്രമിക്കുമെന്നു പ്രതീക്ഷിക്കുന്നു. ഓരോ പ്രാവശ്യം നല്കുന്ന  ഫയലും ഒരേ ഫോൾഡറിൽ കോപ്പി ചെയ്തിട്ടാൽ  ഒരു സമഗ്ര രൂപം ലഭ്യമാവും
( ഇത് വിൻഡോസിൽ തയ്യാറാക്കിയതാണ് , ഉബുണ്ടുവിലും പ്രവർത്തിക്കും.അഞ്ജലി ഓൾഡ് ലിപിയാണ് പരമാവധി ഉപയോഗിച്ചിട്ടുള്ളത് )
എന്തെങ്കിലും സഹായം ആവശ്യമെങ്കിൽ  ഈ നമ്പറുകളിലോ    9400304601 , 9446612400 (വാട്ട്സപ്പിലും ലഭ്യം) "ഈ "മെയിലിലോ ബന്ധപ്പെടാം.
            malayalammash2018@gmail.com,   jenumash@gmail.com   ജനാർദ്ദനൻ.കെ ജെ  

(എൽ പി ,യു.പി, എച്ച്.എസ് , എച്ച് എസ് എസ് ലിങ്കുകൾക്കു താഴെ സാഹിത്യകാരന്മാരെ സൂചിപ്പിക്കുന്ന ഫോൾഡറുകളുണ്ട്. ഫോൾഡറിലെ എല്ലാ ഫയലുകളേയും തമ്മിൽ ബന്ധിപ്പിക്കുന്നത് പവർ പോയന്റ് അവതരണമാണ്. ആവശ്യമുള്ള സാഹിത്യകാരന്റെ  ഫോൾഡർ  അതേപടി ഡൌൺലോഡു ചെയ്ത് പവർ പോയന്റിൽ സ്ലൈഡ് ഷോ കൊടുക്കുക (((ബ്ലോഗിൽ കൊടുക്കുന്ന പാഠങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ "മലയാളം മാഷ് " എന്ന മുഖപുസ്തകത്താളിലുണ്ടാകും .www.jenumash@gmail.com  സന്ദർശിക്കാൻ ശ്രമിക്കുമല്ലോ  )))

പാഠപുസ്തകങ്ങൾ