Friday, May 1, 2020

സുഹൃത്തേ,
               വർഷങ്ങളായി ഒരു മലയാളം മാഷ്  വിവിധകോണുകളിൽ നിന്നു തേടിപ്പിടിച്ചവയാണ്  ഇവിടെയുള്ളത്. ഇതിലുമധികം തേടിക്കിട്ടിയവരുണ്ടാകാം . (പ്രയാസമില്ലെങ്കിൽ പങ്കു വയ്ക്കുക.)
 അവശ്യമുള്ള ഫയലുകൾ ഡൌൺലോഡു ചെയ്യുക .ഓരോ ഫയലും ഡൌൺലോഡു ചെയ്ത് ഒരേ ഫോൾഡറിൽ സൂക്ഷിക്കുക.ഫോൾഡറിലെ പവർ പോയിന്റ് തുറക്കുക . സ്ലൈഡ് ഷോ കൊടുത്ത് മുന്നോട്ടു മുന്നോട്ട്. പാഠവുമായി ബന്ധപ്പെട്ട ഓഡിയോ വീഡിയോ ഫയലുകൾ ക്ലിക്ക് ചെയ്താൽ താനേ     തുറന്നു വരും. ഗ്രന്ഥകർത്താവിന്റെ പേരിനു മുന്നിലുള്ള നമ്പറുകൾഏതെല്ലാം ക്ളാസ്സുകളിൽ ആവർത്തിക്കപ്പെടുന്നു എന്നു സൂചിപ്പിക്കാനാണ്.
             പഠിക്കാനും പഠിപ്പിക്കാനും വേണ്ടി മാത്രം ശേഖരിച്ചവയാണ് ഇവിടെ നല്കുന്നതെല്ലാം . നിയമക്കുരുക്കുകളിലും നുലാമാലകളിലും പെടാനും പെടുത്താതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കുമല്ലോ 
          അദ്ധ്യയനവും .....അദ്ധ്യാപനവും...... ഈ മഹത്തായ ഉദ്ദേശ്യം പരിഗണിച്ചു കൊണ്ട്  വേണ്ട സഹായം ചെയ്യാൻ ഏവരും ശ്രമിക്കുമെന്നു പ്രതീക്ഷിക്കുന്നു. ഓരോ പ്രാവശ്യം നല്കുന്ന  ഫയലും ഒരേ ഫോൾഡറിൽ കോപ്പി ചെയ്തിട്ടാൽ  ഒരു സമഗ്ര രൂപം ലഭ്യമാവും
( ഇത് വിൻഡോസിൽ തയ്യാറാക്കിയതാണ് , ഉബുണ്ടുവിലും പ്രവർത്തിക്കും.അഞ്ജലി ഓൾഡ് ലിപിയാണ് പരമാവധി ഉപയോഗിച്ചിട്ടുള്ളത് )
എന്തെങ്കിലും സഹായം ആവശ്യമെങ്കിൽ  ഈ നമ്പറുകളിലോ    9400304601 , 9446612400 (വാട്ട്സപ്പിലും ലഭ്യം) " "മെയിലിലോ ബന്ധപ്പെടാം.
            malayalammash2018@gmail.com,   jenumash@gmail.com   ജനാർദ്ദനൻ.കെ ജെ  

(എൽ പി ,യു.പി, എച്ച്.എസ് , എച്ച് എസ് എസ് ലിങ്കുകൾക്കു താഴെ സാഹിത്യകാരന്മാരെ സൂചിപ്പിക്കുന്ന ഫോൾഡറുകളുണ്ട്. ഫോൾഡറിലെ എല്ലാ ഫയലുകളേയും തമ്മിൽ ബന്ധിപ്പിക്കുന്നത് പവർ പോയന്റ് അവതരണമാണ്. ആവശ്യമുള്ള സാഹിത്യകാരന്റെ  ഫോൾഡർ  അതേപടി ഡൌൺലോഡു ചെയ്ത് പവർ പോയന്റിൽ സ്ലൈഡ് ഷോ കൊടുക്കുക (((ബ്ലോഗിൽ കൊടുക്കുന്ന പാഠങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ "മലയാളം മാഷ് " എന്ന മുഖപുസ്തകത്താളിലുണ്ടാകും .www.jenumash@gmail.com  സന്ദർശിക്കാൻ ശ്രമിക്കുമല്ലോ  )))

പാഠപുസ്തകങ്ങൾ 

No comments:

Post a Comment