Tuesday, February 18, 2025
Monday, February 17, 2025
9.തിരുനല്ലൂർ കരുണാകരൻ (തരിശുനിലങ്ങളിലേക്ക് )
കേരളം പണ്ടേ ഒരു നെല്ലളമായിരുന്നു. ഇടയ്ക്കെപ്പൊഴോ നമുക്കൊരു തോന്നലുണ്ടായി നെല്ക്കൃഷി നമുക്കു പറ്റിയതല്ല , നമുക്കു റബ്ബറും കൊക്കോയും വാനിലയും ഡ്രാഗണുമൊക്കെ മതി , ഒപ്പം ശ്രീ പവിത്രൻ ബക്കളം പറഞ്ഞതു പോലെ കെട്ടിടക്കൃഷിയും .തരിശുനിലങ്ങളെ പച്ചപ്പണിയിക്കാനും പൊന്നണിയിക്കാനുമെത്തുന്ന കേരളീയകർഷകസമൂഹത്തിന്റെ സംഘബോധമാണ് തിരുനല്ലൂരിന്റെ ഈ കവിതയുടെ പ്രമേയം.
"കൊടിയ കരിങ്കല്ക്കുന്നുകൾ ഞങ്ങടെ,
യടിയേറ്റാകെത്തകരുമ്പോൾ
ഉഴുതുമറിക്കാനെന്തേ പാടീ
പ്പുതുമണ്ണിൽ കുതുകാർദ്രതകൾ"
9.ഡോ.കെ എസ് രവികുമാർ
പ്രകൃതിപാഠങ്ങൾ എന്ന ലേഖനം മലയാളത്തിന്റെ ശ്രീയെന്നറിയപ്പെടുന്ന വൈലോപ്പിള്ളി ശ്രീധരമേനോന്റെ സാഹിത്യരചനകളെക്കുറിച്ചുള്ള ഒരു പഠനമാണ് .ഡോ. കെ എസ് രവികുമാറിന്റെ "സഹ്യകാനനത്തിൽ വിരിഞ്ഞ കവിത "എന്ന കൃതിയിൽ നിന്നെടുത്ത ഈ ലേഖനത്തിൽ കന്നിക്കൊയ്ത്ത് , യുഗപരിവർത്തനം, ആസാം പണിക്കാർ,മൃതസഞ്ജീവനി തുടങ്ങിയ വൈലോപ്പിള്ളിക്കവിതകൾ പരാമർശിക്കപ്പെടുന്നുണ്ട്.പ്രശസ്തകവിതകളുടെ ഓഡിയോഫയലുകൾ സഹിതം പാഠം ആസ്വാദ്യമാക്കാൻ വേണ്ടതെല്ലാം "മലയാളം മാഷ് ബ്ലോഗി"ൽ .
Friday, February 14, 2025
Tuesday, October 15, 2024
Monday, October 14, 2024
ആദിത്യനദ്ധ്യാപകൻ .....
അദ്ധ്യാപകൻ വെറും പാഠം പഠിപ്പിക്കുന്നയാളല്ല , പാഠത്തിലൂടെ കടന്ന് അപരപാഠങ്ങളിലേയ്ക്ക് കുട്ടിയെ നയിക്കാൻ കെല്പ്പുള്ള അധിവ്യാപനശേഷിയുള്ള അസാമാന്യസൃഷ്ടിയാണ്. കുട്ടിയെ അധികപാഠങ്ങളിലേക്ക് അധികവായനയിലേയ്ക്ക് നയിക്കാൻ ശക്തമായ പഠനവിഭവങ്ങളുമായി മലയാളം മാഷ് കുട്ടിയുടെ/ അദ്ധ്യാപകന്റെ/രക്ഷിതാവിന്റെ സഹായത്തിനെത്തുന്നു.
01.07.11. N A Nazeer (പ്രപഞ്ചം മുഴുവൻ പൂമ്പാറ്റകൾ)
02.07.10.11. Lalithambika Antharjanam (നക്ഷത്രം)
Sunday, September 1, 2024
അദ്ധ്യാപകരോട്
2024-25 അദ്ധ്യയനവർഷത്തിന്റെ ആദ്യപാദം പ്രകൃതിയുടെ വികൃതികളും പ്രതിക്രിയകളും സിനിമാവിഗ്രഹവിസ്ഫോടനങ്ങളുമായി കടന്നു പോവുകയാണ് . പ്രഥമപാദമൂല്യനിർണ്ണയപ്രവർത്തനങ്ങളോടെ ഏതാനും നാളുകൾക്കകം നാം രണ്ടാം ടേമിലേക്കു വരും . നിരവധി കലാകായികപ്രവർത്തനങ്ങൾ കൂടി പഠനത്തോടൊപ്പം ഈ ടേമിൽ നടക്കാനുണ്ട്. സംസ്ഥാനത്തെ അദ്ധ്യാപകർ ജോലിസ്ഥിരത നേടുന്നതിന് പുതിയ കെ ടെറ്റ് വിജ്ഞാപനം കാത്തിരിക്കയാണ് . വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കാര്യമായ ആഘോഷങ്ങളൊന്നുമില്ലെങ്കിലും ഓണം വരും ....പാഠത്തിനപ്പുറത്തേയ്ക്ക് വിദ്യാർത്ഥിയെ നയിക്കേണ്ട അദ്ധ്യാപകർക്ക് ചൂണ്ടിക്കാട്ടാനൊരിടമായി അദ്ധ്യാപകവിദ്യാർത്ഥികൾക്ക് മലയാളപാഠങ്ങളുടെ സർവ്വവിജ്ഞാനകോശമായി "മലയാളം മാഷ് " (malayalamjenumash.blogspot.com ) ബ്ലോഗ് നിങ്ങളോടൊപ്പമുണ്ടാകും , താങ്ങായി ,തണലായി , വഴികാട്ടിയായി, പ്രചോദകകേന്ദ്രമായി....