Monday, February 17, 2025

 9.ഡോ.കെ എസ് രവികുമാർ  

              പ്രകൃതിപാഠങ്ങൾ എന്ന ലേഖനം മലയാളത്തിന്റെ ശ്രീയെന്നറിയപ്പെടുന്ന വൈലോപ്പിള്ളി ശ്രീധരമേനോന്റെ സാഹിത്യരചനകളെക്കുറിച്ചുള്ള ഒരു പഠനമാണ് .ഡോ. കെ എസ് രവികുമാറിന്റെ "സഹ്യകാനനത്തിൽ വിരിഞ്ഞ കവിത "എന്ന  കൃതിയിൽ നിന്നെടുത്ത ഈ ലേഖനത്തിൽ കന്നിക്കൊയ്ത്ത് , യുഗപരിവർത്തനം, ആസാം പണിക്കാർ,മൃതസഞ്ജീവനി തുടങ്ങിയ വൈലോപ്പിള്ളിക്കവിതകൾ പരാമർശിക്കപ്പെടുന്നുണ്ട്.പ്രശസ്തകവിതകളുടെ ഓഡിയോഫയലുകൾ സഹിതം  പാഠം ആസ്വാദ്യമാക്കാൻ വേണ്ടതെല്ലാം "മലയാളം മാഷ് ബ്ലോഗി"ൽ .

 

 




Friday, February 14, 2025

 09. ജയമോഹൻ



    ജയമോഹന്റെ ആനഡോക്ടർ, നൂറു സിംഹാസനങ്ങൾ തുടങ്ങിയ സുപ്രശസ്തകൃതികളുടെ ഓഡിയോ വീഡിയോ ഫയലുകൾ മലയാളം മാഷ് ബ്ലോഗിൽ.  

Tuesday, October 15, 2024

   പുതിയ പാഠങ്ങൾ  2024-25

 ഏഴാം ക്ലാസ്സിലെ  " എൻ എ നസീറും" , "ലളിതാംബിക അന്തർജ്ജനവും"   "ഒ എൻ വി "യുമെല്ലാം വിദ്യാർത്ഥികളിൽ ,  അദ്ധ്യാപകരിൽ , രക്ഷിതാക്കളിൽ ഹൃദ്യമായ അനുഭൂതികളുണർത്തുന്ന നിരവധി പഠനവിഭവങ്ങളുമായി  "മലയാളം മാഷി"ൽ . 

Monday, October 14, 2024

       ആദിത്യനദ്ധ്യാപകൻ .....

 

                അദ്ധ്യാപകൻ  വെറും പാഠം പഠിപ്പിക്കുന്നയാളല്ല , പാഠത്തിലൂടെ കടന്ന് അപരപാഠങ്ങളിലേയ്ക്ക്  കുട്ടിയെ നയിക്കാൻ കെല്പ്പുള്ള അധിവ്യാപനശേഷിയുള്ള അസാമാന്യസൃഷ്ടിയാണ്. കുട്ടിയെ അധികപാഠങ്ങളിലേക്ക് അധികവായനയിലേയ്ക്ക് നയിക്കാൻ ശക്തമായ പഠനവിഭവങ്ങളുമായി  മലയാളം മാഷ് കുട്ടിയുടെ/ അദ്ധ്യാപകന്റെ/രക്ഷിതാവിന്റെ സഹായത്തിനെത്തുന്നു.

01.07.11. N A Nazeer (പ്രപഞ്ചം മുഴുവൻ പൂമ്പാറ്റകൾ)

02.07.10.11. Lalithambika Antharjanam (നക്ഷത്രം)

Sunday, September 1, 2024

 

അദ്ധ്യാപകരോട് 

2024-25 അദ്ധ്യയനവർഷത്തിന്റെ  ആദ്യപാദം പ്രകൃതിയുടെ വികൃതികളും പ്രതിക്രിയകളും സിനിമാവിഗ്രഹവിസ്ഫോടനങ്ങളുമായി കടന്നു പോവുകയാണ് . പ്രഥമപാദമൂല്യനിർണ്ണയപ്രവർത്തനങ്ങളോടെ  ഏതാനും നാളുകൾക്കകം നാം രണ്ടാം ടേമിലേക്കു വരും . നിരവധി കലാകായികപ്രവർത്തനങ്ങൾ കൂടി പഠനത്തോടൊപ്പം  ഈ ടേമിൽ നടക്കാനുണ്ട്. സംസ്ഥാനത്തെ  അദ്ധ്യാപകർ   ജോലിസ്ഥിരത നേടുന്നതിന് പുതിയ കെ ടെറ്റ്  വിജ്ഞാപനം കാത്തിരിക്കയാണ് . വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കാര്യമായ ആഘോഷങ്ങളൊന്നുമില്ലെങ്കിലും ഓണം വരും ....പാഠത്തിനപ്പുറത്തേയ്ക്ക് വിദ്യാർത്ഥിയെ നയിക്കേണ്ട അദ്ധ്യാപകർക്ക് ചൂണ്ടിക്കാട്ടാനൊരിടമായി   അദ്ധ്യാപകവിദ്യാർത്ഥികൾക്ക് മലയാളപാഠങ്ങളുടെ സർവ്വവിജ്ഞാനകോശമായി "മലയാളം മാഷ് " (malayalamjenumash.blogspot.com )  ബ്ലോഗ് നിങ്ങളോടൊപ്പമുണ്ടാകും ,  താങ്ങായി ,തണലായി , വഴികാട്ടിയായി, പ്രചോദകകേന്ദ്രമായി....


Thursday, June 6, 2024

 4.7.9.10. കുമാരനാശാൻ

 

 പുതുക്കിയ പാഠപുസ്തകത്തിലെ പാഠഭാഗങ്ങൾക്കാവശ്യമായ ദൃശ്യശബ്ദഫയലുകൾ സഹിതം "മലയാളം മാഷ് ബ്ലോഗ്" അപ്ഡേറ്റ് ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു. ഒൻപതാം ക്ലാസ്സിലെ "സുകൃതഹാരങ്ങൾ" എന്ന ആശാന്റെ പാഠം വിനിമയം ചെയ്യാനാവശ്യമായ എല്ലാ വിഭവങ്ങളും ബ്ലോഗിലെത്തിയിരിക്കുന്നു. പാഠങ്ങൾ സമഗ്രമായോ ഓരോ ഫയലുകൾ പ്രത്യേകമായോ ഡൌൺലോഡു ചെയ്യാൻ സാധിക്കുന്നതാണ്. നമ്മുടെ കുട്ടികളുടെ പഠനവും അദ്ധ്യാപകരുടെ പഠിപ്പിക്കലും രക്ഷിതാക്കളുടെ ഇടപെടലുകളും ആസ്വാദനപ്രധാനവും ആനന്ദകരവുമാകട്ടെ. 

      നിർദ്ദേശങ്ങളായോ അഭിപ്രായങ്ങളായോ  എന്തെങ്കിലും  നല്കാനുണ്ടെങ്കിൽ 9446612400 എന്ന വാട്ട്സപ്പ് /ടെലഗ്രാം നമ്പറും  jenumash@gmail.com എന്ന ഇ മെയിൽ വിലാസവും ഉപയോഗിക്കുമല്ലോ ?

     നമ്മുടെ മക്കൾ - അവരാണ് രാഷ്ട്രത്തിന്റെ സമ്പത്ത് .

Monday, June 3, 2024

 നവവൽസരാശംസകൾ


   പുതിയ  വിദ്യാഭ്യാസവർഷം പിറന്നു. പുത്തൻ പാഠപുസ്തകങ്ങളുമായി  പുതുപുത്തൻ ആശയങ്ങളും സുഹൃത്തുക്കളുമായി കടന്നുവരുന്ന നവമുകുളങ്ങൾക്ക്" മലയാളം മാഷി" ന്റെ സ്വാഗതം . 

    പുതിയ പാഠപുസ്തങ്ങൾ ബ്ലോഗിൽ ലഭിക്കുന്നതാണ് . ഓരോ പാഠത്തിനും ആവശ്യമായ അധികപഠനസാമഗ്രികൾ ഒന്നൊന്നായി വന്നുകൊണ്ടിരിക്കും . ഏവർക്കും നവവിദ്യാലയവർഷം ഹൃദ്യമാകട്ടെ ..

1.മലയാളം ക്ലാസ്സ് 1

2..മലയാളം ക്ലാസ്സ് 3.

3 മലയാളം ക്ലാസ്സ് 5 എ ടി

4.മലയാളം ക്ലാസ്സ് 5 ബി ടി

5 മലയാളം ക്ലാസ്സ് 7 എ ടി

6 മലയാളം ക്ലാസ്സ് 7 ബി ടി

7.മലയാളം ക്ലാസ്സ് 9 എ ടി

8..മലയാളം ക്ലാസ്സ് 9 ബി ടി.