ചരിത്രം രചിച്ച നാടകം എന്ന ലേഖനം ( കെ കേളപ്പൻ അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന നാടകത്തിനെഴുതിയ അവതാരിക ) ഏറ്റവും നന്നായി അവതരിപ്പിക്കാൻ വേണ്ടതെല്ലാം നാടകം സഹിതം ഇവിടെ ലഭ്യമാണ് .
Monday, July 6, 2026
Thursday, February 19, 2026
K TET. മാതൃകാചോദ്യങ്ങൾ മലയാളം മാഷ് ബ്ലോഗിൽ
ആർക്കും സ്വയം പഠിക്കാം ...പരിശോധിക്കാം.. വിജയം ഉറപ്പാക്കാം...
Monday, February 2, 2026
K TET/C TET/PSC/USS/LSS -മാതൃകാചോദ്യങ്ങൾ
മലയാളം മാഷ് ബ്ലോഗിൽ K TET/C TET/PSC/USS/LSS -മാതൃകാചോദ്യങ്ങൾ ഒന്നൊന്നായി വന്നുകൊണ്ടിരിക്കുന്നു. താത്പര്യമുള്ള ആർക്കും ഇവ ഉപയോഗിക്കവുന്നതാണ് .
Monday, November 10, 2025
10. മുരിങ്ങാമരത്തോപ്പുകൾ ( ഉണ്ണിക്കൃഷ്ണൻ പുതൂർ)
പുതൂർ ഉണ്ണിക്കൃഷ്ണന്റെ 'അനുഭവങ്ങളുടെ നേർരേഖകളി'ലെഅ കീർത്തിമുദ്രകൾ എന്നൊരു ഭാഗം കേരളംപാഠാവലി മലയാളത്തിലെ എട്ടാം തരത്തിൽ ഉൾപ്പെടുത്തിയിരുന്നു.2025 ലെ പത്താം തരം കേരളംപാഠാവലി മലയാളത്തിൽ അതേ കൃതിയിലെ,മുരിങ്ങാമരത്തോപ്പ്' ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ പാഠം വിനിമയം ചെയ്യാനാവശ്യമായ വിഭവങ്ങൾ ഇതാ മലയാളം മാഷിൽ......
Sunday, August 17, 2025
കഴിഞ്ഞ വർഷവും ഈ വർഷവുമായി കേരളപൊതുവിദ്യാഭ്യാസമേഖലയിൽ ഒന്നു മുതൽ പത്തു വരെ ക്ലാസ്സുകളിലെ പാഠപുസ്തകങ്ങൾ പുതുപുത്തനായിരിക്കുന്നു. ഓരോ ക്ലാസിലും പഠിക്കാനാവശ്യമായ /പഠിപ്പിക്കാനാവശ്യമായ പാഠങ്ങളും അവ സുഗ്രഹമാക്കാൻ സഹായകമായ ഇതരപഠനസാമഗ്രികളും കണ്ടെത്തുക ഒരു പ്രശ്നം തന്നെയാണ് . ഏറെക്കാര്യങ്ങൾ സമഗ്രയിൽ നിന്നു കിട്ടും . ഇന്റർനെറ്റിനെ ആശ്രയിച്ചാൽ നിരവധി സാമഗ്രികൾ നമുക്കു മുന്നിലെത്തും . അവയെ ഒന്നു ക്രമപ്പെടുത്തുക തന്നെ പ്രയാസം . സമഗ്രയിൽ , വിവിധ സൈറ്റുകളിൽ ചിതറിക്കിടക്കുന്ന , നമുക്കാവശ്യമുള്ള സാമഗ്രികൾ മാത്രം ഒന്നിച്ചു കിട്ടിയാലോ ?
ഭാഷയുടെ കാര്യത്തിൽ ഇന്നു പഠിക്കുമ്പോൾ/ പഠിപ്പിക്കുമ്പോൾ ഇന്നലെയും നാളെയും നമ്മുടെ പരിഗണനയിലെത്തണം . ഒരേ സാഹിത്യകാരന്റെ വിവിധപാഠഭാഗങ്ങൾ വിവിധക്ലാസ്സുകളിൽ കണ്ടെന്നിരിക്കും . അവ ഏതൊക്കെയെന്ന് എവിടെയൊക്കെയെന്ന് കണ്ടെത്തുക അല്പം പ്രയാസമാണ് . വേണ്ടതൊക്കെ തേടിയെടുത്ത് മലയാളം മാഷ് നിങ്ങൾക്കു നല്കുന്നു.
ആവശ്യമുള്ള കാര്യങ്ങൾ ഒരു പവർ പോയിന്റ് അവതരണമാക്കി , ആവശ്യമുള്ള ദൃശ്യശ്രാവ്യഫയലുകൾ ഹൈപ്പർലിങ്കു ചെയ്തു കിട്ടിയാലോ ? വിദ്യാർത്ഥികളുടെ , ഭാഷാധ്യാപകരുടെ , രക്ഷിതാക്കളുടെ , സാഹിത്യകുതുകികളുടെ അഭയസ്ഥാനമായി മലയാളം മാഷ് ബ്ലോഗ് നിങ്ങൾക്കു മുന്നിൽ - പൂർണ്ണമായും സൌജന്യമായി . ആർക്കും കടന്നുവരാനും വേണ്ടതെടുക്കാനുമുള്ള സ്വാതന്ത്ര്യത്തോടെ .
മൊബയിലിൽ ബ്ലോഗിലേക്കു വരുന്നവർ malayalamjenumash.blogspot.com ക്ലിക്ക് ചെയ്ത് തുറന്നു വരുന്ന വിൻഡോയിൽ കീഴ്ഭാഗത്തുള്ള View web version ക്ലിക്ക് ചെയ്യണം. തുടർന്ന് മലയാളം മാഷിന്റെ പൂമുഖത്തെത്തും . അവിടെ എൽ പി / യു. പി/ എച്ച് എസ് / എച്ച് എസ് എസ് ...... നിരവധി വിഭാഗങ്ങളിലായി പാഠവും പഠനസാമഗ്രികളും നിങ്ങളെക്കാത്തിരിക്കുന്നു. ഫോൾഡർ മൊത്തം ഡൌൺ ലോഡു ചെയ്ത് എക്സ്ട്രാക്റ്റു ചെയ്ത് അതത് ഫോൾഡറിലുള്ള പവർപോയിന്റ് സ്ലൈഡ് ഷൊ കൊടുത്തു മുന്നോട്ടു പോയാൽ സാമഗ്രികൾ ഒന്നൊന്നായി മുന്നിലെത്തും . ഒറ്റയൊറ്റഫയലുകൾ വേണ്ടവർക്ക് അങ്ങനെയുമാവാം . പഠിക്കാനും പഠിപ്പിക്കാനും ആസ്വദിക്കാനുമുള്ള ഈ സൌകര്യം ചങ്ങാതിമാരിലേക്കും ആവശ്യക്കാരിലേക്കും പകർന്നുകൊടുക്കുമല്ലോ ം സൃഷ്ടിപരമായ നിർദ്ദേശങ്ങൾ / അഭിപ്രായങ്ങൾ തുടങ്ങിയവ 9446612400 എന്ന വാട്ട്സപ്പ്/ ടെലഗ്രാം നമ്പരിലോ jenumash@gmail.com എന്ന ഇ മെയിൽ വിലാസത്തിലോ പ്രതീക്ഷിക്കുന്നു .
Friday, August 1, 2025
K TET / PSC Examinations
കെ ടെറ്റ് / പി എസ് സി പരീക്ഷയ്ക്കു തയ്യാറെടുക്കുകയാണോ ? മലയാളസാഹിത്യവുമായി ബന്ധപ്പെട്ട നിരവധി മാതൃകാചോദ്യങ്ങൾ ' മലയാളം മാഷ് ബ്ലോഗി'ൽ നിങ്ങളെ കാത്തിരിക്കുന്നു.
സ്വയം ഉത്തരമെഴുതി പരിശീലിക്കാവുന്ന ചോദ്യപരമ്പരകൾ. പദശുദ്ധി, നാനാർത്ഥം, ശൈലി, എതിർപദങ്ങൾ/ എതിർലിംഗപദങ്ങൾ, കെ ടെറ്റ് സാഹിത്യചോദ്യാവലികൾ , എൽ എസ് എസ് / യു എസ് എസ് ചോദ്യങ്ങൾ ... എല്ലാം ഓരോന്നായി മലയാളം മാഷ് ബ്ലോഗിൽ (malayalamjenumash.blogspot.com) വന്നുകൊണ്ടിരിക്കുന്നു.
ഒന്നു മുതൽ പന്ത്രണ്ടു വരെ ക്ലാസുകളിലെ മലയാളം പാഠങ്ങൾ , അവ ആസ്വദിക്കാൻ സഹായകമായ ശബ്ദ-ദൃശ്യഫയലുകൾ, നിരവധി മലയാളം ഇ ബുക്കുകൾ .... പത്താമുദയം / തുടർ സാക്ഷരതാപാഠാവലികൾ... ഇങ്ങനെ മലയാളവുമായി ബന്ധപ്പെട്ട നിരവധി സഹായകസാമഗ്രികൾ.. കുട്ടികൾക്ക്... രക്ഷിതാക്കൾക്ക്... അദ്ധ്യാപകർക്ക്.. സാഹിത്യകുതുകികൾക്ക്.. മൽസരാർഥികൾക്ക് ..
ഏവർക്കും സ്വതന്ത്രമായി , സൌജന്യമായി കടന്നു വരാം , വേണ്ടതു സ്വീകരിക്കാം , മറ്റുള്ളവർക്കു പകർന്നുകൊടുക്കാം .
Sunday, July 13, 2025
കാറ്റേ കടലേ (മാനത്തും താഴത്തും )
പുതുക്കിയ മലയാളം നാലാം ക്ലാസ്സിലെ കാറ്റേ കടലേ എന്ന യൂണിറ്റിലെ മാനത്തും താഴത്തും എന്ന പാഠഭാഗം കുട്ടികളിലേക്കെത്തിക്കാൻ വേണ്ട സാമഗ്രികളോടെ ഇ ജിനൻ മാഷും പ്രേമജാഹരീന്ദ്രനും മലയാളം മാഷിലെത്തുന്നു.
Tuesday, June 24, 2025
Saturday, June 14, 2025
പുതുക്കിയ മലയാളം പാഠപുസ്തകത്തിൽ ഏഴാം ക്ലാസ്സിലും ( ഒരു ദിനാന്തസഞ്ചാരം) പത്താം ക്ലാസ്സിലും ( എൻ്റെ ഭാഷ) വള്ളത്തോൾ കടന്നു വരുന്നുണ്ട്. സി ബി എസ് ഇ -മധുമൊഴി പാഠപുസ്തകപരമ്പരയിൽ അഞ്ചാം ക്ലാസ്സിൽ "സ്വാതന്ത്ര്യം തന്നെയമൃതം" എന്ന പേരിൽ വള്ളത്തോളിന്റെ ബന്ധനം എന്ന് കവിത കടന്നുവരുന്നുണ്ട്. ഈ പാഠങ്ങളോടൊപ്പം വള്ളത്തോളിനെ ഹൃദയത്തിൽ കൊണ്ടുനടക്കാൻ വേണ്ടതെല്ലാമൊരുക്കി വച്ച് മലയാളം മാഷ് നിങ്ങളെ വിളിക്കുന്നു .
Sunday, June 8, 2025
ആടുജീവിതം
പുതിയ ഒൻപതാംക്ലാസ്സ് അടിസ്ഥാനപാഠാവലിയിലെ "മണൽക്കൂനകൾക്കിടയിലൂടെ "എന്ന പാഠം ബെന്യാമീന്റെ ആടുജീവിതം എന്ന നോവലിലെ ഏഴാം അദ്ധ്യായമാണ് .നജീബ് ആടുജീവിതമാരംഭിക്കാനിടയാക്കിയ സന്ദർഭമാണ് പാഠഭാഗം. നേരായ രീതിയിൽ ഈപാഠം വിനിമയം ചെയ്യണമെങ്കിൽ നോവലിന്റെ ഒരുസമഗ്രപരിചയം കൂടിയേകഴിയൂ
മധുമൊഴി ഏഴാംക്ലാസ്സ് പാഠപുസ്തകത്തിലെ" ആടുജീവിതം" ബ്ലെസ്സിയുടെ സിനിമയുടെ ഒരാസ്വാദനക്കുറിപ്പാണ്.മാതൃഭൂമി സീനിയർ കണ്ടന്റ്റൈറ്റർ ശ്രീ .എൻ ടി അഞ്ജയ്ദാസിന്റെ ഈ ലേഖനവും നോവലിന്റെ ഒരു സമഗ്രപഠനം ആവശ്യപ്പെടുന്നുണ്ട് .
ബെന്യാമീന്റെ ആടുജീവിതം നോവൽ,ആടുജീവിതം സിനിമ ,സിനിമയുടെ ട്രെയിലർ , സിനിമയെക്കുറിച്ചുള്ള പ്രേക്ഷകരുടെ അഭിപ്രായങ്ങൾ ബെന്യാമീനെ/അഞ്ജയ്ദാസിനെ ക്കുറിച്ചുള്ള വിവരങ്ങൾ....... എന്നിങ്ങനെ പാഠം സുഗ്രഹമാകാൻ വേണ്ടതെല്ലാം" മലയാളംമാഷ് " ഒരുക്കിയിട്ടുണ്ട് .
കേവലം പഠനാവശ്യത്തിനു തയ്യാറാക്കിയതായതിനാൽ അനാവശ്യമായ നിയമക്കുരുക്കുകളിലേയ്ക്കു വലിച്ചിടാതിരിക്കണമെന്ന ഒരപേക്ഷ ബഹുജനസമക്ഷം സമർപ്പിക്കുന്നു. ആവശ്യമായ ദൃശ്യശ്രാവ്യഫയലുകൾ ഒരുപവർപോയിന്റ് അവതരണത്തിൽ ബന്ധിപ്പിച്ചിരിക്കയാണ്. ഫയലുകൾമൊത്തം ഡൌൺലോഡുചെയ്ത് എക്സ്റ്റ്രാക്റ്റു ചെയ്ത് പി പി ടി യിൽസ്ലൈഡ്ഷോകൊടുത്താൽ ഫയലുകൾഒന്നൊന്നായിതുറന്നുവരും. ഒറ്റയൊറ്റയായ ഫയലുകൾ വേണ്ടവർക്ക് അങ്ങനെയുമാകാം .പാഠാവതരണത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ/നിർദ്ദേശങ്ങൾ ഈമെയിലിലോ (jenumash@gmail.com ), വാട്ടസപ്പ്നമ്പരിലോ (9446612400) പ്രതീക്ഷിക്കുന്നു.
Sunday, May 25, 2025
പുതുക്കിയ പത്താം ക്ലാസ്സിലെ പാഠങ്ങൾ
പത്താം ക്ലാസ്സിലെ പാഠങ്ങൾ ഒന്നൊന്നായി മലയാളം മാഷിലെത്തുന്നു. വിദ്യാലയവർഷം ആരംഭിക്കുന്നതിനു മുൻപു തന്നെ മലയാളം പാഠങ്ങളിലൂടെയെങ്കിലും നമ്മുടെ കുട്ടികൾ ഒന്നു കടന്നുപോകുന്നതു വളരെ നന്നായിരിക്കും . അദ്ധ്യാപകർക്കാവശ്യമായ അധികപഠനവിഭവങ്ങൾ സഹിതം ഓരോ പാഠവും ഓരോ പവർ പോയന്റ് അവതരണമാക്കി മലയാളം മാഷ് നിങ്ങളിലെത്തിക്കുന്നു. പ്രിയ രക്ഷിതാക്കൾ നിർബന്ധമായും പാഠങ്ങളിലൂടെ ഒന്നു സഞ്ചരിക്കണം . വർത്തമാനകാലത്തോടൊപ്പം വളർന്നുകൊണ്ടിരിക്കുന്ന പാഠത്തോടൊപ്പം വളരാൻ നിങ്ങളും തയ്യാറാകണം . മലയാളം മാഷിലെ വിഭവങ്ങൾ സംബന്ധിച്ച് സൃഷ്ടിപരമായ നിർദേശങ്ങൾ പങ്കുവയ്ക്കുമല്ലോ . jenumash@gmail.com /9446612400.
Standard X
Wednesday, May 14, 2025
2025-26
എല്ലാ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർ ക്കും രക്ഷിതാക്കൾക്കും സാഹിത്യകുതുകികളായ നാട്ടുകാർക്കും "മലയാളം മാഷ് ബ്ലോഗി"ലേയ്ക്കു സ്വാഗതം. പുതുക്കിയ പാഠങ്ങൾ വിശദമായി പരിചയപ്പെടാനുതകുന്ന സമഗ്രപഠന- ആസ്വാദനവിഭവങ്ങളുമായി "മലയാളം മാഷ്" കൂടെത്തന്നെയുണ്ട്. "മലയാളം മാഷ് ബ്ലോഗി"ലെ വിഭവങ്ങൾ ഒരു മികച്ച മലയാളിയെ സൃഷ്ടിക്കാനുദ്ദേശിച്ചുള്ളതാണ് . ആർക്കും ഏതു നിർദ്ദേശവും ഏതുസമയത്തും അയയ്ക്കാവുന്നതാണ് .ഏവർക്കും ഒരിക്കൽക്കൂടി സ്വാഗതമാശംസിച്ചുകൊണ്ട്
നമുക്കാരംഭിക്കാം -കഥകളതിമോഹനം
Saturday, April 12, 2025
പുതുക്കിയ പാഠപുസ്തകങ്ങൾ (25-26)
പത്താം ക്ലാസ്സിലെ പുതുക്കിയ പാഠപുസ്തകങ്ങൾ എ ടി , ബി ടി, ഐ സി ടി മലയാളം മാഷിന്റെ ഡ്രൈവിൽ ലഭ്യമാണ് . പാഠങ്ങൾക്കാവശ്യമായ വിവിധ പഠനസഹായികൾ ഒന്നൊന്നായി നല്കുന്നതാണ് .
Wednesday, March 26, 2025
പുതുക്കിയ ഏഴാം ക്ലാസ്സ് പാഠപുസ്തകത്തിലെ ( 2024-25) ചെറുതിരയിൽ തെളിയും വലിയൊരു ലോകം എന്ന യൂണിറ്റിലെ പെയ്തുതീരാത്ത സ്വപ്നം പോലെ എന്ന വി കെ ജോസഫിന്റെ പാഠം ഉൾക്കൊള്ളണമെങ്കിൽ ആദ്യം "Children of Heaven "എന്ന മജീദ് മജീദിയുടെ സിനിമ കാണണം . താത്പര്യമുള്ളവർക്ക് മജീദിയുടെ ഇതരസിനിമകളും കാണാം . പാഠം, മലയാളം സബ് ടൈറ്റിലടക്കമുള്ള സിനിമ , സിനിമയെക്കുറിച്ചുള്ള അവലോകനം തുടങ്ങി ഈ പാഠം പാല്പ്പായസമാകാൻ വേണ്ടതെല്ലാം "മലയാളം മാഷ് ബ്ലോഗിൽ .
Monday, March 17, 2025
Friday, March 7, 2025
9.ഹെലേന നോർബെർഗ്-ഹോഡ്ജ്
നമുക്കാവശ്യമായ ഭക്ഷണമേതെന്ന് ആരാണു തീരുമാനിക്കുന്നത് ? ആരാണു തീരുമാനിക്കേണ്ടത് ? എന്തായിരിക്കണം ഭക്ഷണത്തിന്റെ ഘടന ? എത്ര പ്രാവശ്യം കഴിക്കണം ? ആ ഭക്ഷണം എവിടെ നിർമ്മിക്കപ്പെട്ടതാവണം ? ഭക്ഷണമൊരുക്കുന്നതിൽ, കൃഷി ചെയ്യുന്നതിൽ നമുക്കു വല്ല ഉത്തരവാദിത്തവുമുണ്ടോ ? ... തുടങ്ങിയ നിരവധി ചോദ്യങ്ങൾക്ക് ഏറ്റവും ശരിയായ ഉത്തരം പ്രതീക്ഷിക്കുന്നുവെങ്കിൽ നിങ്ങൾക്കു കടന്നു വരാം . malayalamjenumash.blogspot.com.
6.9.10 Thakazhi Siva Sankarappilla
കുട്ടനാടിന്റെ കഥാകാരൻ സാക്ഷാൽ തകഴി ശിവശങ്കരപ്പിള്ള . മലയാളിയെ വായനയുടെ ലോകത്തേയ്ക്ക് കൈപിടിച്ചു നയിച്ച തകഴിയുടെ കൃതികൾ പരിചയപ്പെടാം -"മലയാളം മാഷി"ലൂടെ .....