കഴിഞ്ഞ വർഷവും ഈ വർഷവുമായി കേരളപൊതുവിദ്യാഭ്യാസമേഖലയിൽ ഒന്നു മുതൽ പത്തു വരെ ക്ലാസ്സുകളിലെ പാഠപുസ്തകങ്ങൾ പുതുപുത്തനായിരിക്കുന്നു. ഓരോ ക്ലാസിലും പഠിക്കാനാവശ്യമായ /പഠിപ്പിക്കാനാവശ്യമായ പാഠങ്ങളും അവ സുഗ്രഹമാക്കാൻ സഹായകമായ ഇതരപഠനസാമഗ്രികളും കണ്ടെത്തുക ഒരു പ്രശ്നം തന്നെയാണ് . ഏറെക്കാര്യങ്ങൾ സമഗ്രയിൽ നിന്നു കിട്ടും . ഇന്റർനെറ്റിനെ ആശ്രയിച്ചാൽ നിരവധി സാമഗ്രികൾ നമുക്കു മുന്നിലെത്തും . അവയെ ഒന്നു ക്രമപ്പെടുത്തുക തന്നെ പ്രയാസം . സമഗ്രയിൽ , വിവിധ സൈറ്റുകളിൽ ചിതറിക്കിടക്കുന്ന , നമുക്കാവശ്യമുള്ള സാമഗ്രികൾ മാത്രം ഒന്നിച്ചു കിട്ടിയാലോ ?
ഭാഷയുടെ കാര്യത്തിൽ ഇന്നു പഠിക്കുമ്പോൾ/ പഠിപ്പിക്കുമ്പോൾ ഇന്നലെയും നാളെയും നമ്മുടെ പരിഗണനയിലെത്തണം . ഒരേ സാഹിത്യകാരന്റെ വിവിധപാഠഭാഗങ്ങൾ വിവിധക്ലാസ്സുകളിൽ കണ്ടെന്നിരിക്കും . അവ ഏതൊക്കെയെന്ന് എവിടെയൊക്കെയെന്ന് കണ്ടെത്തുക അല്പം പ്രയാസമാണ് . വേണ്ടതൊക്കെ തേടിയെടുത്ത് മലയാളം മാഷ് നിങ്ങൾക്കു നല്കുന്നു.
ആവശ്യമുള്ള കാര്യങ്ങൾ ഒരു പവർ പോയിന്റ് അവതരണമാക്കി , ആവശ്യമുള്ള ദൃശ്യശ്രാവ്യഫയലുകൾ ഹൈപ്പർലിങ്കു ചെയ്തു കിട്ടിയാലോ ? വിദ്യാർത്ഥികളുടെ , ഭാഷാധ്യാപകരുടെ , രക്ഷിതാക്കളുടെ , സാഹിത്യകുതുകികളുടെ അഭയസ്ഥാനമായി മലയാളം മാഷ് ബ്ലോഗ് നിങ്ങൾക്കു മുന്നിൽ - പൂർണ്ണമായും സൌജന്യമായി . ആർക്കും കടന്നുവരാനും വേണ്ടതെടുക്കാനുമുള്ള സ്വാതന്ത്ര്യത്തോടെ .
മൊബയിലിൽ ബ്ലോഗിലേക്കു വരുന്നവർ malayalamjenumash.blogspot.com ക്ലിക്ക് ചെയ്ത് തുറന്നു വരുന്ന വിൻഡോയിൽ കീഴ്ഭാഗത്തുള്ള View web version ക്ലിക്ക് ചെയ്യണം. തുടർന്ന് മലയാളം മാഷിന്റെ പൂമുഖത്തെത്തും . അവിടെ എൽ പി / യു. പി/ എച്ച് എസ് / എച്ച് എസ് എസ് ...... നിരവധി വിഭാഗങ്ങളിലായി പാഠവും പഠനസാമഗ്രികളും നിങ്ങളെക്കാത്തിരിക്കുന്നു. ഫോൾഡർ മൊത്തം ഡൌൺ ലോഡു ചെയ്ത് എക്സ്ട്രാക്റ്റു ചെയ്ത് അതത് ഫോൾഡറിലുള്ള പവർപോയിന്റ് സ്ലൈഡ് ഷൊ കൊടുത്തു മുന്നോട്ടു പോയാൽ സാമഗ്രികൾ ഒന്നൊന്നായി മുന്നിലെത്തും . ഒറ്റയൊറ്റഫയലുകൾ വേണ്ടവർക്ക് അങ്ങനെയുമാവാം . പഠിക്കാനും പഠിപ്പിക്കാനും ആസ്വദിക്കാനുമുള്ള ഈ സൌകര്യം ചങ്ങാതിമാരിലേക്കും ആവശ്യക്കാരിലേക്കും പകർന്നുകൊടുക്കുമല്ലോ ം സൃഷ്ടിപരമായ നിർദ്ദേശങ്ങൾ / അഭിപ്രായങ്ങൾ തുടങ്ങിയവ 9446612400 എന്ന വാട്ട്സപ്പ്/ ടെലഗ്രാം നമ്പരിലോ jenumash@gmail.com എന്ന ഇ മെയിൽ വിലാസത്തിലോ പ്രതീക്ഷിക്കുന്നു .