Sunday, May 25, 2025

 പുതുക്കിയ പത്താം ക്ലാസ്സിലെ പാഠങ്ങൾ 


  

               പത്താം ക്ലാസ്സിലെ പാഠങ്ങൾ ഒന്നൊന്നായി മലയാളം മാഷിലെത്തുന്നു. വിദ്യാലയവർഷം ആരംഭിക്കുന്നതിനു മുൻപു തന്നെ മലയാളം പാഠങ്ങളിലൂടെയെങ്കിലും നമ്മുടെ കുട്ടികൾ   ഒന്നു കടന്നുപോകുന്നതു വളരെ നന്നായിരിക്കും . അദ്ധ്യാപകർക്കാവശ്യമായ അധികപഠനവിഭവങ്ങൾ സഹിതം ഓരോ പാഠവും ഓരോ പവർ പോയന്റ് അവതരണമാക്കി മലയാളം മാഷ് നിങ്ങളിലെത്തിക്കുന്നു. പ്രിയ രക്ഷിതാക്കൾ നിർബന്ധമായും  പാഠങ്ങളിലൂടെ ഒന്നു സഞ്ചരിക്കണം . വർത്തമാനകാലത്തോടൊപ്പം വളർന്നുകൊണ്ടിരിക്കുന്ന പാഠത്തോടൊപ്പം വളരാൻ നിങ്ങളും തയ്യാറാകണം . മലയാളം മാഷിലെ വിഭവങ്ങൾ സംബന്ധിച്ച് സൃഷ്ടിപരമായ നിർദേശങ്ങൾ പങ്കുവയ്ക്കുമല്ലോ . jenumash@gmail.com /9446612400. 

Standard X 

01.7.10.12.എഴുത്തച്ഛൻ (കഥകളതിമോഹനം)
03.10.കെ ടി മുഹമ്മദ്  (ഖല്ബിലെ നിലാവ് ,ബി ടി )

Wednesday, May 14, 2025

 2025-26

കഥകളതിമോഹനം 


എല്ലാ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർ ക്കും രക്ഷിതാക്കൾക്കും സാഹിത്യകുതുകികളായ നാട്ടുകാർക്കും "മലയാളം മാഷ് ബ്ലോഗി"ലേയ്ക്കു സ്വാഗതം. പുതുക്കിയ പാഠങ്ങൾ വിശദമായി പരിചയപ്പെടാനുതകുന്ന സമഗ്രപഠന- ആസ്വാദനവിഭവങ്ങളുമായി "മലയാളം മാഷ്" കൂടെത്തന്നെയുണ്ട്. "മലയാളം മാഷ് ബ്ലോഗി"ലെ വിഭവങ്ങൾ ഒരു മികച്ച മലയാളിയെ സൃഷ്ടിക്കാനുദ്ദേശിച്ചുള്ളതാണ് . ആർക്കും ഏതു നിർദ്ദേശവും ഏതുസമയത്തും അയയ്ക്കാവുന്നതാണ് .ഏവർക്കും ഒരിക്കൽക്കൂടി സ്വാഗതമാശംസിച്ചുകൊണ്ട് 

നമുക്കാരംഭിക്കാം -കഥകളതിമോഹനം 

Saturday, April 12, 2025

     

പുതുക്കിയ പാഠപുസ്തകങ്ങൾ (25-26)

പത്താം ക്ലാസ്സിലെ പുതുക്കിയ പാഠപുസ്തകങ്ങൾ എ ടി , ബി ടി, ഐ സി ടി മലയാളം മാഷിന്റെ ഡ്രൈവിൽ ലഭ്യമാണ് . പാഠങ്ങൾക്കാവശ്യമായ വിവിധ പഠനസഹായികൾ ഒന്നൊന്നായി നല്കുന്നതാണ് .


     11.പത്ത് മലയാളം എ ടി (25-26)



Wednesday, March 26, 2025

 07.വി കെ ജോസഫ്

  പുതുക്കിയ  ഏഴാം ക്ലാസ്സ് പാഠപുസ്തകത്തിലെ ( 2024-25) ചെറുതിരയിൽ തെളിയും വലിയൊരു ലോകം എന്ന യൂണിറ്റിലെ പെയ്തുതീരാത്ത സ്വപ്നം പോലെ  എന്ന    വി കെ ജോസഫിന്റെ പാഠം ഉൾക്കൊള്ളണമെങ്കിൽ ആദ്യം "Children of Heaven "എന്ന മജീദ് മജീദിയുടെ സിനിമ കാണണം . താത്പര്യമുള്ളവർക്ക് മജീദിയുടെ ഇതരസിനിമകളും കാണാം . പാഠം,  മലയാളം സബ് ടൈറ്റിലടക്കമുള്ള  സിനിമ , സിനിമയെക്കുറിച്ചുള്ള അവലോകനം തുടങ്ങി ഈ പാഠം പാല്പ്പായസമാകാൻ വേണ്ടതെല്ലാം "മലയാളം മാഷ് ബ്ലോഗിൽ . 

Monday, March 17, 2025

 07. ക്രിസ്റ്റി ബ്രൌൺ

      കാൽവിരലാൽ കവിതയെഴുതുന്ന ക്രിസ്റ്റി ബ്രൌൺ. ഇല്ലായ്മകളെ മറികടക്കാൻ എന്തെന്തു മാർഗങ്ങൾ ? "നിത്യാഭ്യാസി ആനയെ എടുക്കും "എന്നതു വെറുമൊരു ചൊല്ലല്ല . സന്ദർഭവും ആവശ്യവും ഒത്തുവന്നാൽ മർത്ത്യപ്രതിഭയ്ക്ക് അത്ഭുതങ്ങൾ വിരചിക്കുവാനാകും എന്നു തെളിയിക്കുന്ന വീരഗാഥ .

Friday, March 7, 2025

 9.ഹെലേന നോർബെർഗ്-ഹോഡ്ജ്

നമുക്കാവശ്യമായ ഭക്ഷണമേതെന്ന് ആരാണു തീരുമാനിക്കുന്നത് ? ആരാണു തീരുമാനിക്കേണ്ടത് ? എന്തായിരിക്കണം  ഭക്ഷണത്തിന്റെ ഘടന ? എത്ര പ്രാവശ്യം കഴിക്കണം ? ആ ഭക്ഷണം എവിടെ നിർമ്മിക്കപ്പെട്ടതാവണം ? ഭക്ഷണമൊരുക്കുന്നതിൽ, കൃഷി ചെയ്യുന്നതിൽ നമുക്കു വല്ല ഉത്തരവാദിത്തവുമുണ്ടോ ? ... തുടങ്ങിയ നിരവധി ചോദ്യങ്ങൾക്ക്  ഏറ്റവും ശരിയായ ഉത്തരം പ്രതീക്ഷിക്കുന്നുവെങ്കിൽ നിങ്ങൾക്കു കടന്നു വരാം .  malayalamjenumash.blogspot.com.

 6.9.10 Thakazhi Siva Sankarappilla

 കുട്ടനാടിന്റെ കഥാകാരൻ സാക്ഷാൽ തകഴി ശിവശങ്കരപ്പിള്ള . മലയാളിയെ വായനയുടെ ലോകത്തേയ്ക്ക് കൈപിടിച്ചു നയിച്ച തകഴിയുടെ  കൃതികൾ പരിചയപ്പെടാം -"മലയാളം മാഷി"ലൂടെ .....