മലയാളം മാഷിൽ പാഠം തേടൽ ഇനി എത്രയെളുപ്പം !. പാഠങ്ങളെ അതതുക്ലാസ്സിന്റെ ക്രമത്തിൽ ,ആവശ്യമായ പഠനസഹായികൾ സഹിതം .
Tuesday, June 24, 2025
Saturday, June 14, 2025
പുതുക്കിയ മലയാളം പാഠപുസ്തകത്തിൽ ഏഴാം ക്ലാസ്സിലും ( ഒരു ദിനാന്തസഞ്ചാരം) പത്താം ക്ലാസ്സിലും ( എൻ്റെ ഭാഷ) വള്ളത്തോൾ കടന്നു വരുന്നുണ്ട്. സി ബി എസ് ഇ -മധുമൊഴി പാഠപുസ്തകപരമ്പരയിൽ അഞ്ചാം ക്ലാസ്സിൽ "സ്വാതന്ത്ര്യം തന്നെയമൃതം" എന്ന പേരിൽ വള്ളത്തോളിന്റെ ബന്ധനം എന്ന് കവിത കടന്നുവരുന്നുണ്ട്. ഈ പാഠങ്ങളോടൊപ്പം വള്ളത്തോളിനെ ഹൃദയത്തിൽ കൊണ്ടുനടക്കാൻ വേണ്ടതെല്ലാമൊരുക്കി വച്ച് മലയാളം മാഷ് നിങ്ങളെ വിളിക്കുന്നു .
Sunday, June 8, 2025
ആടുജീവിതം
പുതിയ ഒൻപതാംക്ലാസ്സ് അടിസ്ഥാനപാഠാവലിയിലെ "മണൽക്കൂനകൾക്കിടയിലൂടെ "എന്ന പാഠം ബെന്യാമീന്റെ ആടുജീവിതം എന്ന നോവലിലെ ഏഴാം അദ്ധ്യായമാണ് .നജീബ് ആടുജീവിതമാരംഭിക്കാനിടയാക്കിയ സന്ദർഭമാണ് പാഠഭാഗം. നേരായ രീതിയിൽ ഈപാഠം വിനിമയം ചെയ്യണമെങ്കിൽ നോവലിന്റെ ഒരുസമഗ്രപരിചയം കൂടിയേകഴിയൂ
മധുമൊഴി ഏഴാംക്ലാസ്സ് പാഠപുസ്തകത്തിലെ" ആടുജീവിതം" ബ്ലെസ്സിയുടെ സിനിമയുടെ ഒരാസ്വാദനക്കുറിപ്പാണ്.മാതൃഭൂമി സീനിയർ കണ്ടന്റ്റൈറ്റർ ശ്രീ .എൻ ടി അഞ്ജയ്ദാസിന്റെ ഈ ലേഖനവും നോവലിന്റെ ഒരു സമഗ്രപഠനം ആവശ്യപ്പെടുന്നുണ്ട് .
ബെന്യാമീന്റെ ആടുജീവിതം നോവൽ,ആടുജീവിതം സിനിമ ,സിനിമയുടെ ട്രെയിലർ , സിനിമയെക്കുറിച്ചുള്ള പ്രേക്ഷകരുടെ അഭിപ്രായങ്ങൾ ബെന്യാമീനെ/അഞ്ജയ്ദാസിനെ ക്കുറിച്ചുള്ള വിവരങ്ങൾ....... എന്നിങ്ങനെ പാഠം സുഗ്രഹമാകാൻ വേണ്ടതെല്ലാം" മലയാളംമാഷ് " ഒരുക്കിയിട്ടുണ്ട് .
കേവലം പഠനാവശ്യത്തിനു തയ്യാറാക്കിയതായതിനാൽ അനാവശ്യമായ നിയമക്കുരുക്കുകളിലേയ്ക്കു വലിച്ചിടാതിരിക്കണമെന്ന ഒരപേക്ഷ ബഹുജനസമക്ഷം സമർപ്പിക്കുന്നു. ആവശ്യമായ ദൃശ്യശ്രാവ്യഫയലുകൾ ഒരുപവർപോയിന്റ് അവതരണത്തിൽ ബന്ധിപ്പിച്ചിരിക്കയാണ്. ഫയലുകൾമൊത്തം ഡൌൺലോഡുചെയ്ത് എക്സ്റ്റ്രാക്റ്റു ചെയ്ത് പി പി ടി യിൽസ്ലൈഡ്ഷോകൊടുത്താൽ ഫയലുകൾഒന്നൊന്നായിതുറന്നുവരും. ഒറ്റയൊറ്റയായ ഫയലുകൾ വേണ്ടവർക്ക് അങ്ങനെയുമാകാം .പാഠാവതരണത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ/നിർദ്ദേശങ്ങൾ ഈമെയിലിലോ (jenumash@gmail.com ), വാട്ടസപ്പ്നമ്പരിലോ (9446612400) പ്രതീക്ഷിക്കുന്നു.