Sunday, September 1, 2024

 

അദ്ധ്യാപകരോട് 

2024-25 അദ്ധ്യയനവർഷത്തിന്റെ  ആദ്യപാദം പ്രകൃതിയുടെ വികൃതികളും പ്രതിക്രിയകളും സിനിമാവിഗ്രഹവിസ്ഫോടനങ്ങളുമായി കടന്നു പോവുകയാണ് . പ്രഥമപാദമൂല്യനിർണ്ണയപ്രവർത്തനങ്ങളോടെ  ഏതാനും നാളുകൾക്കകം നാം രണ്ടാം ടേമിലേക്കു വരും . നിരവധി കലാകായികപ്രവർത്തനങ്ങൾ കൂടി പഠനത്തോടൊപ്പം  ഈ ടേമിൽ നടക്കാനുണ്ട്. സംസ്ഥാനത്തെ  അദ്ധ്യാപകർ   ജോലിസ്ഥിരത നേടുന്നതിന് പുതിയ കെ ടെറ്റ്  വിജ്ഞാപനം കാത്തിരിക്കയാണ് . വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കാര്യമായ ആഘോഷങ്ങളൊന്നുമില്ലെങ്കിലും ഓണം വരും ....പാഠത്തിനപ്പുറത്തേയ്ക്ക് വിദ്യാർത്ഥിയെ നയിക്കേണ്ട അദ്ധ്യാപകർക്ക് ചൂണ്ടിക്കാട്ടാനൊരിടമായി   അദ്ധ്യാപകവിദ്യാർത്ഥികൾക്ക് മലയാളപാഠങ്ങളുടെ സർവ്വവിജ്ഞാനകോശമായി "മലയാളം മാഷ് " (malayalamjenumash.blogspot.com )  ബ്ലോഗ് നിങ്ങളോടൊപ്പമുണ്ടാകും ,  താങ്ങായി ,തണലായി , വഴികാട്ടിയായി, പ്രചോദകകേന്ദ്രമായി....