ഇന്ന് ശ്രീകൃഷ്ണജയന്തി
ഇന്നലെ സെപ്റ്റംബർ 5 ന് ഇന്ത്യ ദേശീയ അദ്ധ്യാപകദിനം ആചരിച്ചു. ഇന്ന് അഷ്ടമിരോഹിണി പൊതു അവധി .ഇനി ഇതേ മാസം 22 ഉം 27 ഉം പൊതു അവധികളാണ് . ഏതാനും മഴക്കാല അവധികൾ കൂടി പരിഗണിച്ചാൽ ഇനിയുള്ള കാലം വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും തിരക്കുള്ളതാകാതെ വയ്യ. വിദ്യാർത്ഥിയുടെ പഠനഭാരം ലഘൂകരിക്കുക , ആസ്വദിച്ചു പഠിക്കാൻ സഹായിക്കുക, പഠിച്ചത് നില നിർത്താൻ സഹായിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് "മലയാളം മാഷ് ബ്ലോഗി"ൽ പാഠങ്ങളും അനുബന്ധപഠനസാമഗ്രികളും ഒരുക്കിയിരിക്കുന്നത് . ഏതൊരു സഹൃദയനും ഭാഷാകുതുകിക്കും ഈ പഠനവിഭവങ്ങൾ ആസ്വാദ്യമാകും.
പാഠപുസ്തകങ്ങളും പാഠ്യപദ്ധതിയും മാറുന്നതിനനുസരിച്ച് ആവശ്യമായ മാറ്റങ്ങൾ ബ്ലോഗിലും വരുത്തുന്നതാണ് . ഏവർക്കും നല്ലൊരു വിദ്യാഭ്യാസ വർഷം ആശംസിക്കുന്നു.