മലയാളം മാഷ്
മലയാളം മാഷിനെ കാണാനെത്തുന്നവർക്ക് സുസ്വാഗതം . ഭാഷാപഠനത്തിനു സഹായകമായ വിഭവങ്ങൾ കിട്ടുന്നില്ലെന്ന അദ്ധ്യാപകരുടെ / വിദ്യാർത്ഥികളുടെ പരിദേവനങ്ങൾക്കുള്ള ഒരേയൊരു മറുപടിയാണ് "മലയാളം മാഷ് ബ്ലോഗ്" . വിവിധ സിലബസ്സുകളിൽ പഠിച്ചു വരുന്ന കുട്ടികളെ , അവരെ സുസജ്ജരാക്കുന്ന അദ്ധ്യാപകരെ, മക്കളുടെ പഠനത്തിൽ ബദ്ധശ്രദ്ധരായ രക്ഷിതാക്കളെ , ഭാഷാസാഹിത്യകുതുകികളെ സാഹിത്യലോകത്തേക്കു കൈ പിടിച്ചുയർത്താനുള്ള ഒരെളിയ ശ്രമം മാത്രമാണ് ഈ ബ്ലോഗ് .
ലിങ്ൿ (malayalamjenumash.blogspot.com ) ക്ലിക്കു ചെയ്ത് മൊബൈലിലൂടെ ബ്ലോഗിലേക്കു വരുന്നവർ തുറന്നു വരുന്ന പേജിന്റെ ചുവടേ കാണുന്ന "വ്യൂ വെബ് വേർഷൻ" ക്ലിക്കു ചെയ്താൽ "മലയാളം മാഷി"ന്റെ പൂമുഖത്തെത്തും . അവിടെ എൽ പി/ യു പി/ എച്ച് എസ് എന്നിങ്ങനെ...നിരവധി ലിങ്കുകൾ കാണാം . അവനവനവനു വേണ്ട ലിങ്കു ക്ലിക്ക് ചെയ്താൽ "4.7.11. കുമാരനാശാൻ "പോലുള്ള കുറേ ലിങ്കുകൾ കാണാം ( ഈ സം ഖ്യകൾ അതതു ക്ലാസ്സിനെയാണു സുചിപ്പിക്കുന്നത് . ഇവിടെ 4 , 7, 11 ക്ലാസ്സുകളിൽ കുമാരനാശാന്റെ പാഠങ്ങളുണ്ടെന്നർത്ഥം )
ആവശ്യമുള്ള സാഹിത്യകാരന്റെ ലിങ്ൿ ക്ലിക്ക് ചെയ്താൽ അദ്ദേഹവുമായി ബന്ധപ്പെട്ട നിരവധി ദൃശ്യ ശബ്ദ ഫയലുകൾ തുറന്നു വരും . ഓരോ ഫോൾഡറും അതേപടി ഡൌൺ ലോഡു ചെയ്ത് , കമ്പ്യൂട്ടറിൽ സേവ് ചെയ്യാം . ഓരോ ഫോൾഡറിനകത്തും ഒരു പവർ പോയിന്റ് പ്രസന്റ്റേഷൻ കാണാം . ഈ പവർ പോയന്റ് തുറന്ന് സ്ലൈഡ് ഷോ കൊടുത്താൽ ലിങ്ൿ ചെയ്ത ഫയലുകൾ താനേ തുറന്നു വരും . ആവശ്യമുള്ള ഓരോ ഫയലുകൽ മാത്രമായും ഡൌൺ ലോഡു ചെയ്യാം .
ഈ ബ്ലോഗിൽ കൊടുത്ത വിഭവങ്ങൾ ഒന്നും എന്റെ സ്വന്തമല്ല , നമ്മളെല്ലാവരുടേതുമാണ് . മലയാളത്തിനു വേണ്ടി മാത്രം "മലയാളം മാഷ് ".