വരുന്നൂ ഒരു പുതുവർഷം കൂടി
================================
കോവിഡ് കാലം ഒരു കടങ്കഥ പോലെ കടന്നു പോയി .ആശങ്കകളും ആവലാതികളുമില്ലാതെ ഒരു പുതു വിദ്യാഭ്യാസവർഷം കണ്മുന്നിൽ.അദ്ധ്യാപകമുഖത്തു നിന്നു കിട്ടേണ്ടിയിരുന്ന പല ജ്ഞാനശകലങ്ങളും സ്വയം നേടിയെടുക്കാൻ "മലയാളം മാഷ് " നിങ്ങളെ സഹായിക്കും. അദ്ധ്യാപകർ കൈ പിടിച്ചെത്തിക്കുന്നതിനു മുന്നേ തന്നെ പാഠങ്ങളിലൂടെ, പാഠം വന്ന പുസ്തകത്തിലൂടെ, ഗ്രന്ഥകാരന്റെ ഇതരകൃതികളിലൂടെ ഒരോട്ടപ്രദക്ഷിണം നല്ലതാണ്. മലയാളം മാഷ് ബ്ലോഗിലെ ഓരോ പവർ പോയന്റ് അവതരണവും അധിക പഠനസാമഗ്രികളും ഈ ലക്ഷ്യം മുന്നില്ക്കണ്ടു തയ്യാറാക്കിയതാണ്.
പാഠവുമായി ബന്ധപ്പെട്ട , ഭാഷയുമായി ബന്ധപ്പെട്ട സംശയങ്ങൾ പരിഹരിക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നതാണ്. 9446612400 എന്ന് വാട്ടസപ്പ് നമ്പറിലോ ടെലഗ്രാമിലോ jenumash@gmail.com എന്ന് ഇ മെയിലിലോ സംശയങ്ങളും നിർദ്ദേശങ്ങളും അറിയിക്കാവുന്നതാണ്.
ഒരു ദിവസത്തെ പത്രത്തിൽ നിന്ന് സാഹിത്യസംബന്ധിയായ ഒരു ചോദ്യം മാത്രം . എ കെ ജി സ്മാരക പൊതുജനവായനശാല, സ്മാർട്ട് പയ്യന്നൂരിലെ കെ ടെറ്റ് പരിശീലന സ്ഥാപനമായ സ്മാർട്ട് പയ്യന്നൂർ (https://t.me/smartpayyanur) എന്നീ ടെലഗ്രാം ഗ്രൂപ്പിൽ നിത്യേന നല്കുന്ന ഒരു ചോദ്യം " മലയാളം മാഷ് ബ്ലോഗിലും നല്കുന്നതാണ് ."
പലവക " പേജിൽ ഇതു കാണാവുന്നതാണ്. ഒത്തു ചേർന്നു വളരാൻ ഏവരേയും സഹർഷം ക്ഷണിക്കുന്നു. malayalamjenumash.blogspot.com.