Monday, January 31, 2022

 07.10. സുകുമാർ അഴീക്കോട് 


" കാലമിന്നു കലിയുഗമല്ലയോ 

ഭാരതമിപ്രദേശവുമല്ലയോ ..." എന്നു പൂന്താനം പാടി. 

   എന്തു പറഞ്ഞു ? എന്നതിനേക്കാൾ ആരു പറഞ്ഞു? എന്നു നോക്കുന്ന കാലമാണിത്. തനിക്കിഷ്ടപ്പെടാത്തത് എത്രശരിയായിരുന്നാലും ആരും പറയാൻ പാടില്ലെന്ന വാശി പലരിലും കൂടിക്കൂടി വരികയാണ് .റഹീക്ക് അഹമ്മദും എം എൻ കാരശ്ശേരിയുമെല്ലാം വിചാരണ ചെയ്യപ്പെടുന്നത് നാം അനുദിനം കണ്ടു കൊണ്ടിരിക്കുന്നു. സുകുമാർ അഴീക്കോടുമായി കാരശ്ശേരി മാഷു നടത്തിയ അഭിമുഖം , പത്രനീതിയെ പറ്റി അഴീക്കോടു മാഷു തയ്യാറാക്കിയ ലേഖനം ഇവ വിശദമായി പരിചയപ്പെടാൻ  വേണ്ടതെല്ലാം" മലയാളം മാഷ്" ബ്ലോഗിൽ.malayalamjenumash.blogspot.com

Friday, January 28, 2022

 12. മാപ്പിളപ്പാട്ടിലെ കേരളീയത ( എം എൻ കാരശ്ശേരി )

   അറബി  മലയാളം സമ്പർക്കത്തിന്റെ സമ്മോഹനമായ ഉല്പ്പന്നം - മാപ്പിളപ്പാട്ടുകൾ . മാപ്പിളപ്പാട്ടുകളുടെ വശ്യത വെളിവാക്കുന്ന നിരവധി പാട്ടുകൾ സഹിതം - മാപ്പിളപ്പാട്ടിനെക്കുറിച്ച് അറിയേണ്ടതെല്ലാം - മലയാളം മാഷിൽ "malayalamjenumash.blogspot.com "

Saturday, January 22, 2022

 11. മൽസ്യം - ടി പി രാജീവൻ 

പതിനൊന്നാം ക്ലാസ്സിലെ മൽസ്യം ( ടി പി രാജീവൻ ) പഠിക്കാൻ പഠിപ്പിക്കാൻ വേണ്ടതെല്ലാം മലയാളം മാഷിൽ (malayalamjenumash.blogspot.com )



https://drive.google.com/drive/fold
ers/1W40O8v_DppIkxd06nqV91U4oY_IMmi-l?usp=sharing

Thursday, January 20, 2022

 09. എൻ എൻ കക്കാട്


എൻ.എൻ കക്കാട് കാ­ലാ­തി­വർ­ത്തി­യാ­യ മൂ­ല്യബോ­ധത്തി­ന്റെ­ കവി­

കാഴ്ച്ചപ്പാട്


മധു.കെ

പ്രതീക്ഷകളാണ് ജീവിതമെന്നറിഞ്ഞിട്ടും പ്രതീക്ഷകൾക്ക് ഭംഗം നേരിട്ടു കൊണ്ടിരിക്കുന്ന അഭിശപ്തമായ ഒരു ലോകത്തിലാണ് നാമിന്നു ജീവിക്കുന്നത്. വിശ്വാസരാഹിത്യം ജീവിതത്തെ പ്രതിസന്ധിയിലാക്കുക മാത്രമല്ല നിസ്സംഗമാക്കുക കൂടി ചെയ്യുന്നു. മനുഷ്യൻ സാമൂഹിക ജീവി ആയതിനാൽ അരക്ഷിതമായ ഒരു സാമൂഹികാവസ്ഥയിൽ അവന്റെ അതിജീവനം അത്യന്തം പ്രയാസകരമായ ഒരനുഭവമായിരിക്കും. മനുഷ്യന്റെ ഇത്തരം മാനസിക ഭൗതിക പ്രശ്നങ്ങളെ സ്വാംശീകരിച്ച് ഭാവനയുടെ ലോകത്തിലൂടെ സൗന്ദര്യം ചാലിച്ച് പുനരാവിഷ്കരിക്കുന്പോൾ പലപ്പോഴും അതൊരു സുന്ദരമായ കലാസൃഷ്ടിയായി മാറുന്നു. അത് നിർവ്വഹിക്കുന്ന കലാകാരന് ഉൾക്കാഴ്ചയും സർഗ്ഗാത്മകതയുമുണ്ടെങ്കിൽ അയാളൊരു മികച്ച കലാകാരനായിരിക്കും. മലയാളത്തിൽ ആ വിഭാഗത്തിൽ പെടുത്താവുന്ന ഉന്നതനായ കവിയാണ് ശ്രീ.എൻ.എൻ കക്കാട്. കൊയിലാണ്ടിക്കടുത്ത് കൂട്ടാലിടയിൽ അവിടനെല്ലൂരിൽ ജനിച്ച് കോഴിക്കോട് കർമ്മഭൂമിയായി സ്വീകരിച്ച കക്കാടിന്റെ 35 ചരമവാർഷികമാണിന്ന്.(2022 ജനുവരി 6 )

മലയാള കവിതക്ക് പുതുവഴി വെട്ടിക്കൊടുത്തവരിൽ  പ്രധാനി ആയിരുന്നു കക്കാട്. കവിത ജീവിതം തന്നെയാണെന്ന് കരുതിയിരുന്ന അദ്ദേഹം കവിതയെഴുത്ത് ലളിതമായ പ്രക്രിയയല്ലെന്ന് ശക്തമായി ഓർമ്മപ്പെടുത്തി. കലാസൃഷ്ടികൾ കാലത്തെ അതിജീവിക്കുന്പോഴാണ് മഹത്വമുള്ളവരായി തീരുന്നത്. അങ്ങനെ അതിജീവിക്കണമെങ്കിൽ അവയിൽ കാലാതിവർത്തിയായ അനുഭവങ്ങളുടെ രേഖപ്പെടുത്തലുകളുണ്ടാവണം. ഇന്നത്തെ നമ്മുടെ സന്ത്രാസങ്ങളും വ്യകുലതകളും നാലു പതിറ്റാണ്ടു മുന്പ് തന്റെ കവിതകളിലൂടെ ആവിഷ്കരിക്കാൻ കക്കാടിനു കഴിഞ്ഞുവെന്നതാണ് കക്കാടിന്റെ കവിതകളെ അനശ്വരമാക്കുന്നത്.

എൻ എൻ കക്കാടിനെക്കുറിച്ച് അറിയേണ്ടതെല്ലാം , ലഭ്യമായ കവിതകൾ സഹിതം "മലയാളം മാഷിൽ " https://drive.google.com/drive/folders/1C3N1BA3RNnPCnRyJXpcQChutAmmb0Zye?usp=sharing

Wednesday, January 19, 2022

 10. ആത്മാവിന്‍റെ വെളിപാടുകള്‍ - പെരുമ്പടവം ശ്രീധരൻ


പത്താം ക്ലാസ്സിലെ ആത്മാവിന്‍റെ വെളിപാടുകള്‍ പഠിക്കാൻ ഇനിയെങ്ങും അലയേണ്ടതില്ല , "മലയാളം മാഷി"ലേയ്ക്കു വന്നാൽ മാത്രം മതി. വേണ്ടതെല്ലാം ഇവിടുണ്ട്.

  https://drive.google.com/drive/folders/106RP621vBsqPfbT8Ptt1uTjQzmtG08kl?usp=sharing