മലയാളം മാഷ് (malayalamjenumash.blogspot.com )
സുഹൃത്തേ ,
ഇത് മലയാളം മാഷ് ബ്ലോഗ് . ഒന്നു മുതൽ പന്ത്രണ്ടു വരെ ക്ലാസ്സുകളിലെ മലയാളപാഠങ്ങൾ, അവ ഏറ്റവും മികച്ച രീതിയിൽ വിനിമയം ചെയ്യാനാവശ്യമായ പഠനവിഭവങ്ങൾ .കൈറ്റ് ,സമഗ്ര സഹായികൾ എല്ലാം ഒരു ഫോൾഡറിൽ. തികച്ചും സൌജന്യമായി .
ഓരോ സാഹിത്യകാരന്റേയും പേരിൽ ഒരു ഫോൾഡർ. പേരിനു മുന്നിലുള്ള സംഖ്യകൾ അതതു ക്ലാസ്സിനെ കുറിക്കുന്നു.( "4.7.10.കുമാരനാശാൻ "എന്നത് കുമാരനാശാനുമായി ബന്ധപ്പെട്ട പാഠങ്ങൾ 4. 7 . 10 ക്ലാസ്സുകളിലുണ്ടെന്നാണ് സൂചിപ്പിക്കുന്നത് . ) ഓരോ ഫോൾഡറിലും ഒരു പവർ പോയിന്റ് അവതരണം . പവർ പോയിന്റിൽ പഠിക്കേണ്ട പാഠങ്ങൾ, അവ പഠിപ്പിക്കാനാവശ്യമായ വിഭവങ്ങൾ.... എല്ലാം ക്രമീകരിച്ചിരിക്കുന്നു. എല്ലാ ഫയലുകളും ഡൌൺലോഡു ചെയ്ത് ഒരു ഫോൾഡറിൽത്തന്നെ സൂക്ഷിക്കുക . പവർ പോയിന്റ് ക്ലിക്ക് ചെയ്ത് മുന്നോട്ടു പോകുക . ആവശ്യമുള്ള ഫയലുകൾ താനേ തുറന്നു വരും.
മൊബൈലിൽ "മലയാളം മാഷ് " ലിങ്ൿ ക്ലിക്കു ചെയ്യുന്നവർ തുറന്നു വരുന്ന ജാലകത്തിൽ താഴെക്കാണുന്ന View Web Version ക്ലിക്ക് ചെയ്യുക . ബ്ലോഗിന്റെ പൂമുഖം തുറന്നു കിട്ടും . എൽ പി , യു.പി. എച്ച് എസ്......ക്ലിക്കു ചെയ്ത് മുന്നോട്ട് ....മുന്നോട്ട് ....
കൂടുതലെന്തെങ്കിലും നിർദ്ദേശങ്ങൾ /അഭിപ്രായങ്ങൾ നല്കണമെന്നുള്ളവർ jenumash@gmail.com എന്ന ഈ മെയിലിലോ 9446612400 /9400304601 എന്നീ വാട്ട്സപ്പ് നമ്പറുകളിലോ ബന്ധപ്പെടുക.
പഠിക്കാനും പഠിപ്പിക്കാനും വേണ്ടി മാത്രം ശേഖരിച്ചവയാണ് ഇവിടെ നല്കുന്നതെല്ലാം . നിയമക്കുരുക്കുകളിലും നുലാമാലകളിലും പെടാനും പെടുത്താതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കുമല്ലോ ?
മികച്ച അദ്ധ്യയനവും ആസ്വാദനവും അദ്ധ്യാപനവും ആശംസിക്കുന്നു. ജനുമാഷ്