Thursday, November 9, 2023

 കെ ടെറ്റ് , പി എസ് സി  പോലുള്ള പരീക്ഷകൾക്കു തയ്യാറെടുക്കുന്ന ചങ്ങാതിമാർക്കും അവർക്കു മാരഗനിർദ്ദേശം നല്കുന്നവർക്കും ഭാഷാകുതുകികൾക്കും ഗുണകരമായ രീതിയിൽ മലയാളം മാഷ് ബ്ലോഗിൽ ഒരു പുതിയ പേജ് തുടങ്ങുന്നു.

   സൃഷ്ടിപരമായ നിർദ്ദേശങ്ങൾ സഹർഷം സ്വാഗതം ചെയ്യുന്നു .

I .മലയാളം ഗൂഗിൾ ഷീറ്റ് മാതൃകാചോദ്യങ്ങൾ.

   1. K TET .Mal .01/23. .   https://docs.google.com/forms/d/e/1FAIpQLSej78no4bnJYiYPUhKCP9By-syfkneNzxKcf4KcKn-uVElctg/viewform?usp=sharing

Wednesday, September 6, 2023

ഇന്ന് ശ്രീകൃഷ്ണജയന്തി

      ഇന്നലെ  സെപ്റ്റംബർ 5 ന് ഇന്ത്യ ദേശീയ  അദ്ധ്യാപകദിനം  ആചരിച്ചു. ഇന്ന് അഷ്ടമിരോഹിണി പൊതു അവധി .ഇനി ഇതേ മാസം 22 ഉം  27 ഉം  പൊതു അവധികളാണ് . ഏതാനും മഴക്കാല അവധികൾ കൂടി പരിഗണിച്ചാൽ  ഇനിയുള്ള കാലം വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും തിരക്കുള്ളതാകാതെ വയ്യ. വിദ്യാർത്ഥിയുടെ പഠനഭാരം ലഘൂകരിക്കുക , ആസ്വദിച്ചു പഠിക്കാൻ സഹായിക്കുക, പഠിച്ചത് നില നിർത്താൻ സഹായിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് "മലയാളം മാഷ് ബ്ലോഗി"ൽ പാഠങ്ങളും അനുബന്ധപഠനസാമഗ്രികളും ഒരുക്കിയിരിക്കുന്നത് . ഏതൊരു സഹൃദയനും ഭാഷാകുതുകിക്കും ഈ പഠനവിഭവങ്ങൾ ആസ്വാദ്യമാകും. 

    പാഠപുസ്തകങ്ങളും പാഠ്യപദ്ധതിയും മാറുന്നതിനനുസരിച്ച് ആവശ്യമായ മാറ്റങ്ങൾ ബ്ലോഗിലും വരുത്തുന്നതാണ് . ഏവർക്കും നല്ലൊരു വിദ്യാഭ്യാസ വർഷം ആശംസിക്കുന്നു.

Tuesday, August 22, 2023

 മലയാളം മാഷ് 

 മലയാളം മാഷിനെ കാണാനെത്തുന്നവർക്ക് സുസ്വാഗതം . ഭാഷാപഠനത്തിനു സഹായകമായ വിഭവങ്ങൾ കിട്ടുന്നില്ലെന്ന അദ്ധ്യാപകരുടെ / വിദ്യാർത്ഥികളുടെ പരിദേവനങ്ങൾക്കുള്ള ഒരേയൊരു മറുപടിയാണ്  "മലയാളം മാഷ് ബ്ലോഗ്" . വിവിധ സിലബസ്സുകളിൽ  പഠിച്ചു വരുന്ന കുട്ടികളെ , അവരെ സുസജ്ജരാക്കുന്ന അദ്ധ്യാപകരെ, മക്കളുടെ പഠനത്തിൽ ബദ്ധശ്രദ്ധരായ രക്ഷിതാക്കളെ , ഭാഷാസാഹിത്യകുതുകികളെ  സാഹിത്യലോകത്തേക്കു കൈ പിടിച്ചുയർത്താനുള്ള ഒരെളിയ ശ്രമം മാത്രമാണ് ഈ ബ്ലോഗ് .

        ലിങ്ൿ (malayalamjenumash.blogspot.com )   ക്ലിക്കു ചെയ്ത്     മൊബൈലിലൂടെ ബ്ലോഗിലേക്കു വരുന്നവർ  തുറന്നു വരുന്ന പേജിന്റെ ചുവടേ കാണുന്ന "വ്യൂ വെബ് വേർഷൻ" ക്ലിക്കു ചെയ്താൽ "മലയാളം മാഷി"ന്റെ പൂമുഖത്തെത്തും . അവിടെ എൽ പി/ യു പി/ എച്ച് എസ്    എന്നിങ്ങനെ...നിരവധി ലിങ്കുകൾ കാണാം . അവനവനവനു വേണ്ട ലിങ്കു ക്ലിക്ക് ചെയ്താൽ "4.7.11. കുമാരനാശാൻ "പോലുള്ള കുറേ ലിങ്കുകൾ  കാണാം  ( ഈ സം ഖ്യകൾ അതതു ക്ലാസ്സിനെയാണു സുചിപ്പിക്കുന്നത് . ഇവിടെ 4 , 7, 11 ക്ലാസ്സുകളിൽ കുമാരനാശാന്റെ പാഠങ്ങളുണ്ടെന്നർത്ഥം ) 

  ആവശ്യമുള്ള സാഹിത്യകാരന്റെ ലിങ്ൿ ക്ലിക്ക് ചെയ്താൽ അദ്ദേഹവുമായി ബന്ധപ്പെട്ട നിരവധി ദൃശ്യ ശബ്ദ ഫയലുകൾ തുറന്നു വരും . ഓരോ ഫോൾഡറും അതേപടി ഡൌൺ ലോഡു ചെയ്ത് , കമ്പ്യൂട്ടറിൽ സേവ് ചെയ്യാം . ഓരോ ഫോൾഡറിനകത്തും ഒരു പവർ പോയിന്റ് പ്രസന്റ്റേഷൻ  കാണാം . ഈ പവർ പോയന്റ് തുറന്ന് സ്ലൈഡ് ഷോ കൊടുത്താൽ ലിങ്ൿ ചെയ്ത ഫയലുകൾ താനേ തുറന്നു വരും .  ആവശ്യമുള്ള ഓരോ ഫയലുകൽ മാത്രമായും ഡൌൺ ലോഡു ചെയ്യാം . 

   ഈ ബ്ലോഗിൽ കൊടുത്ത വിഭവങ്ങൾ ഒന്നും എന്റെ സ്വന്തമല്ല , നമ്മളെല്ലാവരുടേതുമാണ് . മലയാളത്തിനു വേണ്ടി മാത്രം  "മലയാളം മാഷ് ".

Saturday, June 3, 2023

ഒരു പുതുവർഷം കൂടി

ഒരു പുതുവിദ്യാഭ്യാസവർഷം കൂടി കടന്നെത്തിയിരിക്കുന്നു . പരമാവധി  പ്രവൃത്തിദിനങ്ങൾ ഫലപ്രദമായ അദ്ധ്യയനത്തിനു ലഭിക്കുന്ന വിധത്തിൽ ഏതാനും   ശനിയാഴ്ചകൾ കൂടി  ഈ വർഷം സ്കൂൾ കലണ്ടറിൽ ഇടം പിടിക്കും . ദീർഘവീക്ഷണത്തോടെ  പ്രവർത്തിച്ചതിനാൽ കാര്യമായ അപസ്വരങ്ങളൊന്നും കൂടാതെയാണ് ഈ വർഷം ആരംഭം കുറിച്ചിരിക്കുന്നത് . കാലികമായ മാറ്റങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട്  വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും  ഗുണകരമായ  വിധത്തിൽ 'മലയാളം മാഷ് "  കൂടെത്തന്നെയുണ്ടാകും .                                                                                                                                         സി ബി എസ് ഇ പാഠ്യപദ്ധതിക്കു കൂടി ഈ വർഷം പരിഗണന നല്കുന്നുണ്ട് . ഏഴാം ക്ലാസ്സു വരെയുള്ള മലയാളം പാഠാവലികൾ  പലതും നിലനില്ക്കുന്ന പശ്ചാത്തലത്തിൽ തലശ്ശേരിയിൽ നിന്നു പ്രസിദ്ധീകരിക്കുന്ന 'മധുമൊഴി "പാഠപുസ്തകപരമ്പരയാണ് ഇവിടെ അടിസ്ഥാനമാക്കുന്നത് .എൽ കെ ജി , യു കെ ജി , ഒന്ന്, രണ്ട്, മൂന്ന്, നാല് പുസ്തകങ്ങൾ ഉടൻ ഉൾപ്പെടുത്തുന്നതാണ്. പിന്നാലെ പഠനപ്രവർത്തനങ്ങളും.

Friday, January 20, 2023

മലയാളം മാഷ് 


   "  മലയാളം മാഷ് " സദാ ടീച്ചർമാർക്ക് , കുട്ടികൾക്ക് , രക്ഷിതാക്കൾക്ക് , സഹൃദയന്മാർക്ക് , ഭാഷാകുതുകികൾക്ക് ...ഒരു സഹായമായി, സൌജന്യമായി നില നില്ക്കും.        മലയാളം മാഷ് ബ്ലോഗിലുള്ള പാഠങ്ങൾ , അവയുടെ അവതരണം , സജ്ജമാക്കിയിട്ടുള്ള പഠനബോധനസഹായികൾ  .... മുതലായവയിൽ    കാലികമായ , ഗുണകരമായ എന്തെങ്കിലും മാറ്റം ആവശ്യമാണോ ?    എന്തെങ്കിലും മാറ്റം ആവശ്യമെങ്കിൽ 9446612400 എന്ന വാട്ട്സപ്പ് നമ്പറിലോ      jenumash@gmail.com എന്ന ഈ മെയിലിലോ അറിയിക്കുമെന്നു കരുതുന്നു  .ജനുമാഷ് 

Friday, October 14, 2022

  ഐ സി എസ് ഇ  പാഠ്യപദ്ധതി 


 മലയാളം മാഷ് 2022


 

       കേരളത്തിലങ്ങോളമിങ്ങോളം  സംസ്ഥാന പാഠ്യപദ്ധതിയോടൊപ്പം  ഐ സി എസ് ഇ , സി ബി എസ് ഇ  പാഠ്യപദ്ധതികളും നിലനില്ക്കുന്നുണ്ട്. അത്തരം സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കു കൂടി ഉപകാരപ്പെടുന്ന രീതിയിൽ മലയാളം മാഷ് ബ്ളോഗിൽ ആവശ്യമായ ക്രമീകരണങ്ങൾ  ഉടൻ നടപ്പിലാക്കുന്നതാണ്   . മലയാളം മാഷിന്റെ ഉദ്ദേശ്യം ഭാഷാപഠനം ആസ്വാദ്യമാക്കുക എന്നുള്ളതാണ് . വിദ്യാർത്ഥികളുടെ , അദ്ധ്യാപകരുടെ പൊതുജനങ്ങളുടെ നിസ്സീമമായ സഹകരണം തുടർന്നും പ്രതീക്ഷിക്കുന്നു.